
ന്യൂഡൽഹി: ജന്തർ മന്ദറിലെ ജെൻസി സമരത്തിലൂടെ തുറന്നുകാട്ടപ്പെട്ടത് സംവിധാനത്തിലെ പിഴവുകളാണെന്നും കേന്ദ്രസർക്കാർ അവ പരിഹരിക്കണമെന്നും ആർ.എസ്.എസ്. വിശാഖപട്ടണത്ത് സംഘടിപ്പിച്ച അഖിലേന്ത്യാ ത്രിദിന കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടനയുടെ അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേദ്കറുടേതാണ് നിർദ്ദേശം.
ജെൻസി പ്രക്ഷോഭം യോഗം ചർച്ച ചെയ്‌തു. ജന്തർ മന്ദർ സമരത്തെ അഴിമതിക്കെതിരെയുള്ള പ്രതിഷേധമായി മാത്രം കാണാനാകില്ല. നീറ്രിലെ പ്രശ്‌നങ്ങളാണെന്ന മട്ടിൽ കേന്ദ്രസർക്കാർ ചുരുക്കി കാണരുത്. സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ക്രിയാത്മകമായ സമീപനം സ്വീകരിക്കണമെന്ന് സുനിൽ അംബേദ്കർ ആവശ്യപ്പെട്ടു. യുവജനങ്ങളുടെ ആശങ്കകൾ മനസിലാക്കാൻ അവരുമായി നേരിട്ടു സംസാരിക്കുന്നതാണ് ഉത്തമമെന്ന് സഹ പ്രചാർ പ്രമുഖ് വാസുദേവ റാവു വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |