
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി വൈ ഖേംചന്ദ് സിംഗ്. കഴിഞ്ഞ ദിവസം കാംജോങ്, ഉഖ്റുൽ, കാങ്‌പോക്പി ജില്ലകളിൽ കുക്കി, നാഗ സായുധ വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ ഒമ്പത് പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സമാധാനത്തിന് ആഹ്വാനം ചെയ്തത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം രാത്രി അക്രമികൾ 22കാരിയെ വെടിവച്ചു കൊന്നതോടെയാണ് പുതിയ ആക്രമണം ആരംഭിച്ചത്. കുക്കി, നാഗ സായുധ വിഭാഗങ്ങൾ തമ്മിൽ വെടിവയ്പുണ്ടായി.തുടർന്ന് ആക്രമണത്തിൽ 40കാരൻ കൊല്ലപ്പെടുകയും പത്തോളം വീടുകൾ കത്തിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |