SignIn
Kerala Kaumudi Online
Friday, 24 July 2026 8.07 PM IST

നടി ശിൽപ്പാഷെട്ടിയുടെ കുടുംബത്തിന് കൊവിഡ്

vvv

മുംബയ്: നടി ശിൽപാ ഷെട്ടിയുടെ കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശിൽപ്പയുടെ ഭർത്താവ് രാജ് കുന്ദ്ര, മക്കളായ ശമീഷ, വിയാൻ, അമ്മ സുനന്ദ ഷെട്ടി,ഭർതൃ മാതാപിതാക്കൾ, രണ്ട് വീട്ടുജോലിക്കാർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ശിൽപയുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

'കഴിഞ്ഞ പത്ത് ദിവസം ഞങ്ങളുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു. എന്റെ ഭർതൃമാതാപിതാക്കൾ കൊവിഡ് പോസറ്റീവ് ആയി. പിന്നാലെ മകൾ ശമീഷ, മകൻ വിയാൻ, എന്റെ അമ്മ ഏറ്റവുമൊടുവിൽ ഭർത്താവ് രാജിനും രോഗം സ്ഥിരീകരിക്കുകയുണ്ടായി. അവരെല്ലാവരും വീട്ടിൽ തന്നെ ഡോക്ടറുടെ നിർദ്ദേശങ്ങളനുസരിച്ച് ഐസൊലേഷനിൽ കഴിയുകയാണ്. ഞങ്ങളുടെ വീട്ടു ജോലിക്കാരിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയുണ്ടായി. അവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ദൈവാനുഗ്രഹം കൊണ്ട് ഏവരും രോഗമുക്തിയുടെ പാതയിലാണ്. എന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നോക്കുന്നുണ്ട്. എല്ലാ സഹായങ്ങളും നൽകിയ ബോംബെ കോർപ്പറേഷൻ അധികാരികളോട് നന്ദി അറിയിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. മാസ്‌ക് ഉപയോഗിക്കുക, സാനിറ്റൈസ് ചെയ്യുക, സുരക്ഷിതരായിരിക്കുക. കൊവിഡ് പോസറ്റീവ് ആയാലും ഇല്ലെങ്കിലും മാനസികമായി പോസറ്റീവ് ആയിരിക്കുക.',- ശിൽപ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360