
ന്യൂഡൽഹി: ജന്തർ മന്ദറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ നടക്കുന്ന പൊലീസ് അതിക്രമത്തിിനെതിരെയുള്ള രണ്ട് ഹർജികൾ സുപ്രിംകോടതി പരിഗണിക്കും. തിങ്കളാഴ്ചയായിരിക്കും ഹർജികൾ അടിയന്തരമായി പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് വിഷയം ഉന്നയിച്ചത്. പൊലീസ് അതിക്രമങ്ങൾക്കിതിരെ രണ്ട് ഹർജികൾ ഔദ്യോഗികമായി ഫയൽ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സുപ്രിംകോടതിയെ അറിയിച്ചു. വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ് ഹർജി ലിസ്റ്റ് ചെയ്യാനും പരിഗണിക്കാമെന്നും വ്യക്തമാക്കി. ഗോപാൽ ശങ്കരനാരായണൻ വിഷയം അടിയന്തരമായി പരിഗണിക്കാൻ ആവശ്യപ്പെട്ടപ്പോൾ തിങ്കളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുകയായിരുന്നു.
ജന്ദർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധതത്തിനിടയിൽ നടന്ന പൊലീസ് അതിക്രമത്തിനെതിരെയുള്ള ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ചീഫ് ജസ്റ്റിസ് ഇന്ന് നിഷേധിച്ചിരുന്നു. ഒരു തുണ്ടു കടലാസ് പോലും കിട്ടിയിട്ടില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |