ഷിംല: ഹിമാചൽ പ്രദേശിൽ മലയുടെ ഒരുഭാഗം അടർന്ന് ടാക്സിക്കുമുകളിൽ വീണ് 13 മരണം. ലാഹോൾസ്പിതി ജില്ലയിലെ ഉദയ്പുർ പംഗി റോഡിലാണ് അപകടം. പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചു. തെരച്ചിൽ തുടരുകയാണ്. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
കുളുവിൽ നിന്ന് പാങ്ങിയിലേക്ക് പോവുകയായിരുന്ന ടാറ്റ സുമോ വാഹനത്തിന് മേൽ മണ്ണും കൂറ്റൻ പാറക്കല്ലുകളും പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ഒരുദിവസം അടച്ചിട്ട റോഡ് കഴിഞ്ഞ ദിവസമാണ് തുറന്നത്. റോഡ് അടച്ചിട്ടപ്പോൾ അപകടത്തിൽപ്പെട്ട സംഘം കുടുങ്ങിയിരുന്നു. ഇന്നലെ റോഡ് തുറന്നപ്പോൾ യാത്ര തുടരുകയായിരുന്നു.
#WATCH लाहौल-स्पीति, हिमाचल प्रदेश: कहुडू नाला के पास चट्टान गिरने से वाहन क्षतिग्रस हो गया और 13 लोगों की मृत्यु हो गई। पुलिस टीमें मौके पर पहुंचीं, रेस्क्यू ऑपरेशन जारी है।
— ANI_HindiNews (@AHindinews) July 24, 2026
(सोर्स: डिस्ट्रिक्ट एडमिनिस्ट्रेशन लाहौल स्पीति) pic.twitter.com/2EDzuzXD8W
At least 13 people were killed after a section of a hill collapsed onto a taxi in Himachal Pradesh's Lahaul and Spiti district. The accident occurred on the Udaipur–Pangi Road when mud and massive boulders fell onto a Tata Sumo carrying around 15 passengers from Kullu to Pangi.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |