ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ സൂത്രധാരനെന്ന് സംശയിക്കുന്ന സഞ്ജീവ് മുഖിയയ്ക്ക് സിബിഐയുടെ ക്ലീൻ ചീറ്റ്. തുടക്കത്തിൽ ബീഹാർ പൊലീസ് എഫ്ഐആറിൽ പ്രതി ചേർത്തിരുന്നെങ്കിലും സമഗ്രമായ അന്വേഷണത്തിൽ സഞ്ജീവ് മുഖിയക്കെതിരെയുള്ള കുറ്റാരോപണം സ്ഥാപിക്കാനുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് സിബിഐ വ്യക്തമാക്കി.
മുൻപ് നടത്തിയ പരീക്ഷാ തട്ടിപ്പുകളിൾ കണക്കിലെടുത്തായിരുന്നു സഞ്ജീവ് മുഖിയയെ പൊലീസ് കസ്റ്റടിയിലെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ വിശദവും സമഗ്രവുമായ അന്വേഷണം നടത്തി.
അതിൽ ഉൾപ്പെട്ട മുഴുവൻ വ്യക്തികളെയും ഗൂഢാലോചന നടത്തിയവരെയുമുൾപ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി. കേസിൽ ആകെ 45 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും സഞ്ജീവ് മുഖിയയെ അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.
2024-ൽ ബീഹാർ പൊലീസാണ് ചോദ്യപേപ്പർ ചോർച്ച കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. പിന്നീട് ഈ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. മറ്റുചില ചോദ്യപേപ്പർ കേസുകളിൽ സഞ്ജീവ് മുഖിയ ഉൾപ്പെട്ടതായി കണ്ടെത്തിയതിനാൽ ഈ കേസിലും പങ്കുണ്ടാകുമെന്നായിരുന്ന കരുതിയിരുന്നത്. ഇതോടെയാണ് ബീഹാർ പൊലീസ് ഇയാളെ പ്രതിചേർത്തത്.
The CBI has given a clean chit to Sanjeev Mukhiya, initially suspected as the mastermind in the NEET UG exam paper leak case. A comprehensive investigation found no evidence to establish charges against him, despite Bihar Police naming him in the FIR. The CBI has filed a chargesheet against 45 accused, excluding Mukhiya. Mukhiya remains in judicial custody due to involvement in other unrelated cases.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |