
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു, പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി. യോഗ്യത നേടിയവരിൽ 58 ശതമാനവും പെൺകുട്ടികൾ ആണ്. പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ എന്നിവർ 715 മാർക്ക് നേടി ടോപ് സ്കോറർമാരായി.
രാജ്യത്തെ 551ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5454ലേറെ പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് കേന്ദ്രസേനയുടെയും പൊലീസ് സേനയുടെയും സുരക്ഷാ വലയത്തിലായിരുന്നു പുനഃപരീക്ഷ നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |