SignIn
Kerala Kaumudi Online
Thursday, 06 August 2026 12.26 AM IST

വാഹനങ്ങളുടെ രൂപം മാറ്റൽ: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം

READ ENGLISH VERSION
vehicle-modification-kera

ന്യൂഡൽഹി: വാഹന രൂപമാറ്റം സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ പറഞ്ഞു. സി.പി.എം എം.പി ഡോ. വി. ശിവദാസന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അനുവദനീയമായ മാറ്റങ്ങൾ പോലും കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിന് വിധേയമായിരിക്കണം. സംസ്ഥാനങ്ങൾക്ക് വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കാനുള്ള പരിമിത അധികാരം മാത്രമാണുള്ളതെന്നും നിതിൻ ഗഡ്കരി പറഞ്ഞു. മോട്ടോർ വാഹന നിയമത്തിന് അതീതമായി ഏത് തരം രൂപമാറ്റമാണ് അനുവദിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ശിവദാസൻ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വാഹനങ്ങൾക്ക് പിഴയും രജിസ്ട്രേഷൻ സംബന്ധമായ നടപടികൾക്കും കാരണമാകുമെന്ന് എം.പി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEHICLE MODIFICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360