SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.06 PM IST

വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം: രണ്ട് സഭകളും കലുഷിതം, പെല്ലറ്റ് ആക്രമണത്തിൽ അമിത് ഷാ മറുപടി പറയണമെന്നാവശ്യം

rahul-gandhi
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പൊലീസിന്റെ പെല്ളറ്റ് ആക്രമണത്തെ ചൊല്ലി ലോക്സഭയിലും രാജ്യസഭയിലും ഇന്നും ബഹളം തുടരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിലെത്തി മറുപടി പറയണമെന്ന ആവശ്യം ഉയർത്തിയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം കടുപ്പിച്ചത്. പൊതുപരീക്ഷാ ഭേദഗതി ബിൽ ചർച്ചചെയ്യുന്ന സമയത്ത് സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുക്കാത്തതിലും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. തങ്ങളുടെ ആവശ്യം സഭയിൽ അവഗണിച്ചതിനെ തുടർന്ന് പ്രതിപക്ഷം കൈകൊട്ടി പ്രതിഷേധിക്കുന്ന സാഹചര്യവും ഉണ്ടായി.

ഇരുസഭകളും പ്രതിപക്ഷ ബഹളത്തെ തുടർന്ന് പലതവണ നിർത്തിവച്ച് പുനഃരാരംഭിച്ചപ്പോഴും ബഹളം രൂക്ഷമാകുകയായിരുന്നു. അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടുവച്ചപ്പോൾ 'ആര് വരണം ആര് പോകണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന്' സ്പീക്കർ ഓംബിർല പറഞ്ഞു. ചർച്ച തുടരേണ്ടതുണ്ടെന്നും ചർച്ചക്ക് താൽപര്യമില്ലെങ്കിൽ സഭ പിരിയാമെന്നും സ്പീക്കർ വ്യക്തമാക്കി.

ഡൽഹി ജന്തർ മന്തറിലെ പ്രക്ഷോഭത്തിനിടെ വിദ്യാർത്ഥികളുടെ നേർക്ക് പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിനെതിരെയും സഭയിൽ പ്രതിപക്ഷം രൂക്ഷ വിമ‌ർശനം ഉന്നയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹി പൊലീസ് നടത്തിയ അതിക്രമങ്ങൾ ആരുടെ നിർദേശപ്രകാരമായിരുന്നുവെന്ന് അമിത് ഷാ മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുന്നതിനായി സിപിഎം ആസ്ഥാനത്തേക്ക് പൊലീസ് കയറിയ വിഷയം ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ചു. സിപിഎം ആസ്ഥാനത്തെ പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷം പാർലമെന്റിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചുവെന്ന് ജോൺ ബ്രിട്ടാസ് എംപി പറ‌ഞ്ഞു.

English Summary

Opposition lawmakers disrupted Lok Sabha and Rajya Sabha proceedings, demanding Home Minister Amit Shah address Delhi Police's pellet attacks on students and other alleged excesses. Lawmakers also protested the absence of PM Modi and Shah during a bill discussion. Both houses saw multiple adjournments as the opposition pressed for the Home Minister's response to the police actions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARLIAMENT PROTEST, AMIT SHAH, OPPOSITION PROTEST, PELLET ATTACK, PARLIAMENT MONSOON SESSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360