SignIn
Kerala Kaumudi Online
Friday, 24 July 2026 9.54 AM IST

നീ‌റ്റ്‌‌ ചോദ്യപേപ്പർ ചോർച്ച: കൂടുതൽ നടപടി ഇന്ന്‌ ക്യാബിനറ്റിൽ തീരുമാനിക്കുമെന്ന് മോദി, സിജെപി ചർച്ചയിലും തീരുമാനം ഉടൻ

pm-modi
പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പാറ്റ പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും സമരം തുടരവെ സംഭവത്തിൽ കൂടുതൽ നടപടി ഇന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി. ഇന്നലെ രാത്രി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഈ സൂചനയുള്ളത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച വളരെ പ്രധാനപ്പെട്ടതാണെന്നും അതിനാലാണ് കഴിഞ്ഞ രണ്ടര മാസമായി നിരവധി നടപടികളെടുത്തതെന്നും വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ മാത്രം രണ്ട് തവണയാണ് മോദി വിഷയത്തിൽ പ്രതികരിച്ചത്.

'ഫാസ്റ്റ്‌ട്രാക്ക് കോടതികൾക്ക് വേണ്ടി ബന്ധപ്പെട്ട വകുപ്പുകൾക്ക് ഞാൻ നിർദ്ദേശം നൽകി. ആ വകുപ്പുകൾ ഇന്ന് കഠിനമായി പരിശ്രമിച്ച് രാത്രിതന്നെ എനിക്ക് അനുമതി ലഭ്യമാക്കി. മന്ത്രിസഭയിൽ നാളെ അത് ചർച്ചചെയ്യും. മന്ത്രിസഭാംഗങ്ങളുടെ കൂടെ നിർദ്ദേശം പരിഗണിച്ച് ഇതിന് അന്തിമരൂപം നൽകും.'- മോദി കഴിഞ്ഞദിവസം വ്യക്തമാക്കി. തിങ്കളാഴ്‌ച പാർലമെന്റ് സമ്മേളിക്കുമ്പോൾ ബിൽ പാസാക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാണ് വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ പ്രധാനമന്ത്രിയോട് പ്രതികരിച്ചു.

അതേസമയം ഇന്ന് സിജെപി നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തുന്ന ചർച്ച എവിടെയെന്ന് ഇനിയും തീരുമാനമായില്ല. ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെയാകും ചർച്ച നടക്കുക. കേന്ദ്ര സർക്കാർ നിരന്തരമായി നടത്തിയ പരിശ്രമത്തിലൊടുവിലാണ് സിജെപി നേതാക്കൾ ചർച്ചയ്ക്ക് തയ്യാറായത്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ജെ പി നദ്‌ദ ചർച്ചയ്‌ക്ക് ക്ഷണിച്ചെങ്കിലും സിജെപി ക്ഷണം നിരസിച്ചിരുന്നു.

ഇതിനിടെ‌ ചൊവ്വാഴ്‌ച പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലായിരുന്ന പ്രതിപക്ഷ പ്രതിഷേധം ഇന്നലെ ഗാന്ധി സ്‌മൃതിയിലാണ് നടന്നത്. വൈകിട്ട് 6 മണിക്ക് 'ഇന്ത്യ' മുന്നണി എം.പിമാർ സുനേരിബാഗിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ യോഗം ചേർന്നു. പൊലീസ് അതിവേഗം ആക്ടീവായി. സുരക്ഷാവിന്യാസം കൂട്ടി. ഇന്ത്യാ ഗേറ്റിലേക്ക് പോകാനായിരുന്നു പ്രതിപക്ഷ പദ്ധതി. അനുമതി നൽകില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചു. ഇതോടെയാണ് രണ്ടു കിലോമീറ്റർ അകലെയുള്ള തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധം മാറ്റിയത്. പാറ്റകളുടെ സമരത്തെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

English Summary

Prime Minister Narendra Modi has indicated that further action will be taken in the NEET question paper leak case amid continued protests by the CJP. In a video message released last night, Modi said the issue is of utmost importance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMMODI, CJP PROTEST, DISCUSSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360