ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും അപമാനിക്കുന്നതും മൂന്നുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ഭേദഗതി ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.
ദേശീയഗാനമായ ജനഗണമന ആലപിക്കുന്നത് തടസപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യുന്നതിനെതിരെയുള്ള നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. വന്ദേമാതരത്തെയും കൂടി ഈ നിയമത്തിന് കീഴിൽ കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം കൂടി ആലപിക്കണമെന്ന് സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. ഇതിന് തടസം നിൽക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കാനാണ് നീക്കം.
ബില്ല് അവതരിപ്പിക്കുന്നതിനാൽ, സഭ അവസാനിക്കുന്നതുവരെ നിർബന്ധമായും സഭയിൽ തുടരണമെന്ന് ബിജെപി തങ്ങളുടെ എംപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളെയും ഗീതങ്ങളെയും അപമാനിക്കുന്നതിനെതിരെ നിലവിലുള്ള നിയമങ്ങളെ കൂടുതൽ കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
The central government plans to make obstructing or insulting the national song Vande Mataram a criminal offense, punishable by up to three years imprisonment. Home Minister Amit Shah is slated to introduce an amendment bill in the Rajya Sabha today. This legislation extends the existing law against disrespecting the national anthem, aiming to strengthen protections for national symbols and songs.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |