SignIn
Kerala Kaumudi Online
Friday, 15 May 2026 11.13 PM IST

'അധികാര കൊതിയന്മാരായ കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി' ; വിമർശനവുമായി നരേന്ദ്രമോദി

narendra-modi


ബംഗളൂരു: തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുപ്പത് വർഷത്തോളമായി പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്ന ഡിഎംകെയെ അധികാരകൊതി മൂത്ത് കോൺ​ഗ്രസ് ഒറ്റിക്കൊടുത്തുവെന്നാണ് മോദിയുടെ വിമർശനം. തമിഴ്നാട്ടിൽ ഡിഎംകെയെ കൈവിട്ട് ടിവികെയെ പിന്തുണച്ച് കോൺഗ്രസ് സർക്കാരിന്റെ ഭാ​ഗമായതിന് പിന്നാലെയാണ് മോദിയുടെ വിമർശനം. ബംഗളൂരുവിലെ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

അധികാര കൊതിയന്മാരായ കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയെന്നാണ് മോദിയുടെ വിമർശനം. രാഷ്ട്രീയമായി നിലനിൽക്കാൻ മറ്റൊരു പാർട്ടിയെ കൂടി കോൺഗ്രസിന് ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പലപ്പോഴും പ്രതിസന്ധികളിൽ ഡിഎംകെയുമായുള്ള സഖ്യമാണ് കോൺഗ്രസിനെ രക്ഷിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി 2014-ന് മുമ്പുള്ള പത്ത് വർഷത്തെ അവരുടെ സർക്കാർ പ്രധാനമായും നിലനിന്നത് ഡിഎംകെ കാരണമായിരുന്നുവെന്നും കൂട്ടിച്ചേ‌ർത്തു.

അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്‌യെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അഭിനന്ദനം. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ തമിഴ്നാടുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം ഉറപ്പു നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TVK, VIJAY, TAMILNADU, CONGRESS, PM NARENDRA MODI, DMK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360