SignIn
Kerala Kaumudi Online
Monday, 17 August 2026 1.29 AM IST

തമിഴ്നാട്ടിൽ റോബോട്ടിക്സ് ഹബ്ബ്; 150 കോടിയുടെ നിക്ഷേപവുമായി ജെൻ റോബോട്ടിക്‌സ്

ss

ചെന്നൈ: കേരളത്തിലെ പ്രമുഖ ഡീപ്‌ടെക് റോബോട്ടിക്സ് കമ്പനിയായ ജെൻ റോബോട്ടിക്സ് തമിഴ്നാട്ടിൽ ഉന്നതനിലവാരത്തിലുള്ള റോബോട്ടിക്സ് കയറ്റുമതി കേന്ദ്രം സ്ഥാപിക്കും. ഇതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 150 കോടി രൂപ നിക്ഷേപിക്കും. ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ് നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്, വ്യവസായ മന്ത്രി എസ്.കീർത്തന എന്നിവരുടെ സാന്നിദ്ധ്യത്തിൽ തമിഴ്നാട് സർക്കാരുമായി കമ്പനി അധികൃതർ ധാരണാപത്രം ഒപ്പുവച്ചു.

ജെൻ റോബോട്ടിക്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർമാരായ നിഖിൽ എൻ.പി, ഡയറക്ടർ റാഷിദ് കെ, തമിഴ്നാട് ഗൈഡൻസ് സി.ഇ.ഒ ദീപക് ജേക്കബ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. തമിഴ്നാട് ചീഫ് സെക്രട്ടറി ഡോ.എം.സായ് കുമാർ, വ്യവസായ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എസ്. വിജയകുമാർ എന്നിവരും പങ്കെടുത്തു.

അത്യാധുനിക റോബോട്ടിക്സ് ഉത്പന്ന നിർമ്മാണത്തിനായി തമിഴ് നാട്ടിൽ നിർമ്മാണ കേന്ദ്രം ആരംഭിക്കും. ഉത്പന്നങ്ങൾ സിംഗപ്പൂർ, മലേഷ്യ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ആഭ്യന്തര അന്തർദ്ദേശീയ തലങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ ചുവടുവയ്പ്പ്.

ലോകത്തിലെ ആദ്യത്തെ മാൻഹോൾ ശുചീകരണ റോബോട്ടായ 'ബാൻഡികൂട്ട് " വികസിപ്പിച്ച് ചരിത്രം കുറിച്ച കമ്പനിയാണ് ജെൻ റോബോട്ടിക്സ്.

പുതിയ ബാൻഡികൂട്ട് സീരീസ്, ശുചിത്വ പരിശോധനാ റോബോട്ടുകൾ, വിൽബോർ തുടങ്ങി ജെൻ റോബോട്ടിക്സിന്റെ മുൻനിര ഉത്പന്നങ്ങളുടെ നിർമ്മാണ, കയറ്റുമതി ഹബ്ബായി തമിഴ് നാട് മാറും. ആരോഗ്യസംരംക്ഷണം, പ്രതിരോധ മേഖല, വ്യാവസായിക, ബഹിരാകാശ മേഖലകൾ തുടങ്ങിയവയ്ക്കായി അന്താരാഷ്ട്ര നിലവാരമുള്ള റോബോട്ടിക് സംവിധാനങ്ങളാണ് ഇവിടെ നിർമ്മിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, TAMILNADU NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360