ന്യൂഡൽഹി: ആകാശവാണി ഭവൻ പരിസരത്ത് എട്ട് മണിക്കൂറിലേറെ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് പാർട്ടി നേതാക്കളെയും പൊലീസ് വിട്ടയച്ചു. രാത്രി 10 മണിയോടെയാണ് നേതാക്കളെ മോചിപ്പിച്ചതെന്ന് കോൺഗ്രസ് അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ആകാശവാണി ഭവൻ പരിസരത്ത് കുത്തിയിരിപ്പ് സമരം നടത്തിയത്. മണിക്കൂറുകളോളം പ്രതിഷേധം തുടർന്നതിനു പിന്നാലെ പൊലീസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ സ്ഥലത്തുനിന്ന് നീക്കുകയായിരുന്നു.
തുടർന്ന് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ കിംഗ്സ്‌വേ ക്യാമ്പ് പൊലീസ് ലൈൻസിലേക്ക് മാറ്റി. ഇവിടെ കസ്റ്റഡിയിൽ പാർപ്പിച്ച ശേഷമാണ് രാത്രി വൈകി എല്ലാവരെയും വിട്ടയച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ 'വോട്ട് ചോരി' ആരോപണം ഉന്നയിച്ചാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയത്.
ഗ്യാനേഷ് കുമാറിനെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു. ഇതോടെയാണ് ആകാശവാണി ഭവൻ പരിസരത്ത് നേതാക്കൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. എട്ട് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് ഇടപെട്ട് നേതാക്കളെ നീക്കിയത്.
Congress leaders Rahul Gandhi, Priyanka Gandhi and others were released by Delhi Police after being detained following an over eight-hour sit-in protest at Akashvani Bhavan. The protest was held after police stopped Congress leaders from marching to the Election Commission headquarters.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |