ന്യൂഡൽഹി: സോനം വാങ്‌ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച അടിയന്തര ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹം നിലവിൽ ചികിത്സയിൽ കഴിയുന്ന സർക്കാർ ആശുപത്രിയായ സഫ്ദർജംഗിൽ തന്നെ തുടരും.
ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നൽകി. സോനം ഡോക്ടർമാരുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.
വാങ്‌ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയായ മേദാന്തയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ ഗീതാഞ്ജലി ഹർജി നൽകിയത്. താല്പര്യമുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയിൽ കേന്ദ്ര സർക്കാരിനും പൊലീസിനും ആശുപത്രി അധികൃതർക്കും നോട്ടീസ് അയച്ച കോടതി, മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശം നൽകി.
അതേസമയം, വിഎംഎംസി , സഫ്ദർജംഗ് ആശുപത്രികളിൽ വാങ്ചുക്കിന് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ടെന്ന് ഇന്ന് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
Delhi High Court rejected an urgent petition by Sonam Wangchuk's wife, Gitanjali Angmo, to transfer him to a private hospital. Wangchuk will continue treatment at Safdarjung Hospital. The court sought an explanation from the central government and directed Wangchuk to cooperate with doctors. The case is scheduled for further hearing on Thursday.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |