SignIn
Kerala Kaumudi Online
Monday, 25 May 2026 6.59 PM IST

'എന്നെ  ചുറ്റിപ്പറ്റി  ചില  പ്രശ്നങ്ങൾ  നടക്കുന്നുണ്ട്'; വിവാഹമോചനക്കേസിൽ ആദ്യ പ്രതികരണവുമായി നടൻ വിജയ്

vijay

ചെന്നെെ: വിവാഹമോചന ഹർജിയിൽ ആദ്യമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌. ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ താൻ നോക്കിക്കോളാമെന്നാണ് വിജയ് പറഞ്ഞത്. ടിവികെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം.

' എന്നെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ അത് ഓർത്ത് വിഷമിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു. ഈ പ്രശ്നങ്ങൾക്ക് വലിയ പ്രാധാന്യമില്ല'- വിജയ് പറഞ്ഞു.

നടന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സംഗീത വിവാഹമോചനക്കേസ് നൽകിയത്. ഈ നടി തൃഷയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ വാർത്തകൾക്ക് വിജയ് അന്ന് പ്രതികരിച്ചിരുന്നില്ല. 2021ൽ തന്നെ ഇവരുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് ഭയന്നാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സംഗീത കോടതിയെ സമീപിച്ചത്. നിലവിൽ സംഗീതയ്ക്കും മക്കളായ ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപ നഷ്ടപരിഹാരത്തുകയായി വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ഈ തുക എപ്രകാരമാണ് വിഭജിച്ച് നൽകുകയെന്ന് വ്യക്തമല്ല.

ഇതിനിടെ, കഴിഞ്ഞ ദിവസം തൃഷയോടൊപ്പം ഒരുമിച്ച് വിവാഹത്തിൽ പങ്കെടുത്ത ചിത്രങ്ങൾ വൈറലായിരുന്നു. നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിനാണ് താരജോഡികൾ ഒന്നിച്ചെത്തിയത്. വിവാഹ മോചന വാർത്തകൾക്കിടെയാണ് താരങ്ങൾ ഒരുമിച്ചെത്തിയത് എന്നാണ് ശ്രദ്ധേയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAYAN, DIVORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360