ന്യൂഡൽഹി: മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി രാജ്യവ്യാപകമായി സൗജന്യ ഓൺലൈൻ കോച്ചിംഗ് ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം.
'രാജ്യത്തെ യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമി കണ്ടക്‌ടർ തുടങ്ങിയവയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും. ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള ആഗോള കായിക വേദികളിൽ ഇന്ത്യൻ യുവാക്കൾക്ക് കഴിവ് തെളിയിക്കാനാവശ്യമായ പിന്തുണയും അടിസ്ഥാന സൗകര്യവും സർക്കാർ ഒരുക്കും.
യുവാക്കൾ രാജ്യത്തെ സെൻസസ് നടപടികൾ നിരീക്ഷിക്കുകയും വിവരങ്ങൾ പൂരിപ്പിച്ചുനൽകാൻ മാതാപിതാക്കളെ സഹായിക്കുകയും വേണം. എഐ മേഖല യുവാക്കൾ നയിക്കണം. ഇന്ത്യ ആഗോള ഇന്നവേഷൻ ഹബ്ബാക്കി മാറണം. 'വികസിത ഭാരതം 2047' എന്ന ലക്ഷ്യം കൈവരിക്കാൻ യുവശക്തി അനിവാര്യമാണ്. യുവാക്കൾ വലിയ സ്വപ്‌നങ്ങൾ വച്ചുപുലർത്തണം. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൗത്യം രാജ്യത്തെ 140 കോടി ജനങ്ങൾക്കൊപ്പം യുവാക്കളുടെയും തോളിലാണ്'- പ്രധാനമന്ത്രി വ്യക്തമാക്കി.
Prime Minister Narendra Modi announced free nationwide online coaching for students preparing for competitive exams in his Independence Day speech at the Red Fort. He also promised free AI and semiconductor skill training, employment opportunities, and support for young athletes, emphasizing youth participation in making India a developed nation by 2047.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |