
ശ്രീനഗർ: കാശ്മീർ തലസ്ഥാനമായ ശ്രീനഗറിൽ ഒരു തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നു. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അമൃതപാൽ സിംഗാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മറ്റൊരാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മരിച്ച അമൃതപാൽ സിംഗ് ഒരു തെരുവ് കച്ചവടക്കാരനാണെന്നാണ് റിപ്പോർട്ട്. ശ്രീനഗറിലെ ഷഹീദ് ഗഞ്ചിലാണ് സംഭവം നടന്നത്. ഇവിടം പൊലീസ് വളഞ്ഞിട്ടുണ്ടെന്നും അക്രമികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയതായും പൊലീസ് വ്യക്തമാക്കി.
#Terrorists fired upon a non-local identified as Amritpal Singh resident of Amritsar at Shaheed Gunj #Srinagar, who #succumbed to the injuries. One more person is grievously injured and evacuated for medical attention. Area has been #cordoned off. Further details shall follow.
— Kashmir Zone Police (@KashmirPolice) February 7, 2024
അതേസമയം, ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ ഇന്ന് മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |