SignIn
Kerala Kaumudi Online
Tuesday, 03 November 2026 3.58 PM IST

'ഒരു  സ്ഥലം  എന്നെന്നേക്കുമായി  കൈവശംവച്ച്  പ്രതിഷേധിക്കാനാകില്ല, കർഷകരും  അഭിഭാഷകരും  എവിടെപ്പോകും?': സുപ്രീംകോടതി

supreme-court
സുപ്രീംകോടതി,​ ജന്തർമന്ദറിനെ വിദ്യാർത്ഥി പ്രതിഷേധം

ന്യൂഡൽഹി: പ്രതിഷേധം നടത്താൻ ഒരു സ്ഥലവും അനിശ്ചിത കാലത്തേക്ക് കൈവശംവയ്ക്കാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീംകോടതി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ജന്തർ മന്ദറിലും ഞായറാഴ്ച ഇന്ത്യാ സഖ്യം രാംലീല മൈതാനത്തും സംഘടിപ്പിച്ച പ്രതിഷേധം സംബന്ധിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇത്തരം പ്രതിഷേധങ്ങൾക്കായി ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽപ്പോലും പ്രതിഷേധം നടത്തുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഒരു സ്ഥലം എന്നെന്നേക്കുമായി കൈവശംവച്ച് പ്രതിഷേധം നടത്താനാകില്ല. മറ്റ് പ്രതിഷേധക്കാരുമുണ്ട്. കർഷകരും അഭിഭാഷകരും എവിടെപ്പോകും? എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ദീപാവലി അടുത്തിരിക്കെ ഞായറാഴ്ച ഇന്ത്യാ സഖ്യം രാംലീല മൈതാനത്ത് സംഘടിപ്പിച്ച ചലോ ഡൽഹി പ്രതിഷേധം തങ്ങൾക്ക് വൻ നാശനഷ്ടമുണ്ടാക്കിയെന്നും ഉത്സവകാലത്ത് ഇത്തരം പ്രതിഷേധങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നവർ തങ്ങളുടെ നടപടികളുടെ ഫലമായുണ്ടാകുന്ന ഏത് പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു.

English Summary

The Supreme Court ruled that no one has the right to occupy a place indefinitely for protests, emphasizing strict time limits even at designated venues. The observation came while considering petitions regarding recent protests. The Chief Justice also sought the central government's view on traders' pleas against festival-time protests causing business losses.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT, SUPREME COURT PROTEST REMARK, INDEFINITE PROTEST INDIA, JANTAR MANTAR PROTEST, INDIA BLOCK RALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360