SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.59 AM IST

സംവാദത്തിന് മോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ

1

ന്യൂഡൽഹി: തുറന്ന സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. വിദേശ ശക്തികളുടെ നിർദ്ദേശപ്രകാരമാണ് രാഹുൽ പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി ആരോപണം കടുപ്പിക്കുന്നതിനിടെയാണിത്. ആരാണ് യഥാർത്ഥത്തിൽ ദേശവിരുദ്ധൻ,​വിദേശ ശക്തികളുമായി ആർക്കാണ് ബന്ധമുള്ളത് തുടങ്ങിയവയിൽ സംവാദം നടത്താം. ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെ മോഡറേറ്ററാക്കാം. സമ്പദ്ഘടന,യു.എസ് കരാർ,​അദാനി കേസ്,​എപ്‌സ്റ്റീൻ വിഷയം എന്നിവയും ചർച്ച ചെയ്യാമെന്ന് എക്സിൽ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള തുറന്ന സംവാദം കാണാൻ യുവജനങ്ങൾക്ക് ആഗ്രഹമുണ്ടോയെന്ന് ആരാ‌ഞ്ഞ് സ്വന്തം എക്‌സ് അക്കൗണ്ടിൽ വോട്ടെടുപ്പും തുടങ്ങി. മോദിയെ സംവാദത്തിനായി പ്രേരിപ്പിക്കാൻ രാജ്‌നാഥ് സിംഗ്,​നിതിൻ ഗഡ്കരി,ശിവരാജ് സിംഗ് ചൗഹാൻ, യോഗി ആദിത്യനാഥ് എന്നിവരോട് അഭ്യർത്ഥിക്കുകയും ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360