ദുബായ്: സാറയുടെ ജന്മദിനാഘോഷത്തിനിടെ മകളുടെ പ്രണയത്തെക്കുറിച്ച് സൂചന നൽകി സച്ചിൻ ടെൻഡുൽക്കർ. ഒക്‌ടോബർ 12നായിരുന്നു സാറയുടെ ജന്മദിനം. 29-ാം ജന്മദിനാഘോഷത്തിന്റെ വീഡിയോ സാറ സമൂഹമാദ്ധ്യമത്തിൽ ഇപ്പോൾ പങ്കുവച്ചിരിക്കുന്നതിലാണ് മകളുടെ പ്രണയത്തെക്കുറിച്ച് സച്ചിൻ വെളിപ്പെടുത്തുന്നത്.
അമ്മ അഞ്ജലി, സഹോദരൻ അർജുൻ, മറ്റ് ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരും സാറയ്ക്ക് ആശംസകൾ നേരുന്നുണ്ട്. 'സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ. രസകരമായ ഒരാളെ നിനക്ക് കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ കൂടുതൽ സംസാരിക്കാൻ പാടില്ല. പോസിറ്റിവിറ്റിയും നല്ല ആരോഗ്യവും തുടർന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു'- എന്നാണ് സച്ചിൻ വീഡിയോയിൽ പറയുന്നത്. ഇതുകേൾക്കുമ്പോൾ സാറയുടെ മുഖഭാവം മാറുന്നതും വീഡിയോയിൽ കാണാം.
സാറയുടെ പ്രണയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇന്ത്യൻ ക്യാപ്‌ടൻ ശുഭ്‌മാൻ ഗില്ലുമായി സാറ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. നടൻ സിദ്ധാർഥ് ചതുർവേദിയുമായി ബന്ധപ്പെടുത്തിയും മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർട്ടിസ്റ്റും റസ്റ്റോറന്റ് ഉടമയുമായ സിദ്ധാർത്ഥ് കേർക്കറുമായി ഗോവയിൽ സാറ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Sachin Tendulkar sparked speculation about his daughter Sara’s love life during a birthday video shared from her 29th birthday celebrations. He jokingly wished her to find someone interesting, leaving Sara visibly surprised. Rumours have previously linked Sara with cricketer Shubman Gill, actor Siddhant Chaturvedi and Goa-based artist and restaurateur Siddharth Kharer.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |