
വാഷിംഗ്ടൺ: യു.എസിൽ മിഡ് ടേം തിരഞ്ഞെടുപ്പ് ഫലം ആഗോളതലത്തിൽ പല മാറ്റങ്ങൾക്കും കാരണമാകും. ഇന്ത്യയുമായുള്ള വ്യാപാര, പ്രതിരോധ, നയതന്ത്ര ബന്ധങ്ങളെയും ഈ മാറ്റം സ്വാധീനിക്കും. ഇന്ത്യക്ക് നേട്ടവും കോട്ടവും ഉണ്ടാകാനുള്ള സാദ്ധ്യതകളുണ്ട്. അതുപോലെ വെല്ലുവിളികളും അവസരങ്ങളുമുണ്ടാകാം.
തീരുവ
ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് കോൺഗ്രസിൽ നിന്നുള്ള നിയന്ത്രണം വർദ്ധിക്കും. ഇത് ഇന്ത്യയ്ക്ക് പലതലത്തിൽ നേട്ടമാകാം. വിദേ ഇറക്കുമതിക്കേർപ്പെടുത്തിയ തീരുവ ഡെമോക്രാറ്റുകൾ തടഞ്ഞാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അത്
നേട്ടമാണ്. എന്നാൽ പ്രസിഡന്റിന്റെ വ്യാപാര അധികാരങ്ങൾ പൂർണമായി നിയന്ത്രിക്കാനാവില്ല.
തൊഴിൽ
ഐ.ടി മേഖലയിലും തൊഴിൽ വിസകളിലും നിയന്ത്രണം കടുപ്പിക്കാനുള്ള ട്രംപിന്റെ നയങ്ങളെ ഡെമോക്രാറ്റുകൾ എതിർക്കുന്നു. എച്ച് - 1 ബി വിസയിലെത്തുന്ന ഇന്ത്യൻ ഐ.ടി പ്രഫഷണലുകൾക്ക് ഡെമോക്രാറ്റുകളുടെ നീക്കം നിർണായകമാകും.
നയതന്ത്രം
ഇന്ത്യാ വിരുദ്ധരായ നിരവധി ഡെമോക്രാറ്റുകളുമുണ്ട്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇവർ നടത്തുന്ന പ്രതികരണങ്ങൾ നയതന്ത്ര ഭിന്നതകൾക്ക് വഴിവച്ചേക്കാം. ഇന്ത്യ - റഷ്യ ബന്ധവും എണ്ണ, പ്രതിരോധ ഇടപാടുകളും ഡെമോക്രാറ്റുകൾ ചർച്ചയാക്കും. റഷ്യയുമായുള്ള അടുപ്പം കുറയ്ക്കാൻ ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |