SignIn
Kerala Kaumudi Online
Thursday, 05 November 2026 2.47 AM IST

ഇടിവിന് ഇടവേള,​ സ്വർണവില കയറുന്നു

gold

കൊച്ചി: ആഗോളവിപണിയുടെ ചുവട് പിടിച്ച് ഇന്നലെ സംസ്ഥാനത്ത് സ്വർണവില കത്തിക്കയറി. രണ്ട് സമയങ്ങളിലായി ഗ്രാമിന് 290 രൂപയും പവന് 2320 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,​090 രൂപയും പവന് 1,​04,​720 രൂപയുമായി. അമേരിക്കയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ ആഗോളവിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപ മാത്രമായിരുന്നു വർദ്ധിച്ചത്. ഉച്ചയോടെ ഗ്രാമിന് ഒറ്റയടിക്ക് 265 രൂപ കൂടി വർദ്ധിച്ചു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 225 രൂപ വർദ്ധിച്ച് 10,720 രൂപയിലും പവന് 85,760 രൂപയുമായി.

രാഷ്ട്രീയ അനിശ്ചിതത്വം

സ്വർണത്തിന് കരുത്തായി

ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതിൽ കൂടുതൽ രാഷ്ട്രീയ തടസങ്ങൾ ഉണ്ടായേക്കാം എന്ന വിലയിരുത്തൽ ആഗോള വിപണിയെ സ്വാധീനിക്കുന്നുണ്ട്. 4000 ഡോളറിന് മുകളിൽ വില സ്ഥിരത കൈവരിച്ചാൽ സ്വ‍ർണവിലയിലെ മുന്നേറ്റത്തിന് വഴിയൊരുങ്ങും. എന്നാൽ അമേരിക്കൻ തൊഴിൽ വിപണി ശക്തമാകുന്നതിനൊപ്പം ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്താൽ ഡോളർ വീണ്ടും ശക്തിയാർജിക്കുകയും സ്വർണവില ഇടിയുകയും ചെയ്യാം.

ഡോളറിന്റെ ദുർബലത

അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡുകളിലെ ഇടിവ്

തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചതത്വം

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത്

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ

പണപ്പെരുപ്പ ഭീഷണി​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360