SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.51 PM IST

39-ാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്ക്; വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മിന്നൽ റൺഔട്ട്

rohit-sharma
പന്ത് കൈക്കലാക്കുന്ന രോഹിത് ശർമ്മ

വെല്ലിംഗ്‌ടൺ: 39-ാം വയസിലും കളിക്കളത്തിൽ മികച്ച ശാരീരിക ക്ഷമതയും മെയ്‌വഴക്കവും പ്രകടിപ്പിച്ച് ഇന്ത്യൻ താരം രോഹിത് ശർമ്മ. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഡാരിൽ മിച്ചലിനെ പുറത്താക്കാൻ രോഹിത് ശർമ്മ നടത്തിയ തകർപ്പൻ ഫീൽഡിംഗിന് കൈയടിക്കുകയാണ് ആരാധകർ. താരത്തിന്റെ ചുറുചുറുക്കിന് ഇപ്പോഴും കുറവ് വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

ഷോർട്ട് മി‌ഡ് വിക്കറ്റ് മേഖലയിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത്, ഗ്ലെൻ ഫിലി‌പ്‌സിന്റെ സിംഗിൾ ശ്രമത്തിനിടെ പന്ത് വേഗത്തിൽ കൈക്കലാക്കി ബാറ്ററുടെ എൻഡിലേക്ക് എറിഞ്ഞു. ഈ പന്ത് കൃത്യമായി വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിലെത്തുകയും അദ്ദേഹം സ്റ്റമ്പുകൾ തെറിപ്പിക്കുകയും ചെയ്‌തു.ഇതോടെ ക്രീസിൽ എത്താൻ കഴിയാതിരുന്ന ഡാരിൽ മിച്ചൽ റൺഔട്ടായി. രോഹിത്തിന്റെ വേഗതത്തിലുള്ള പ്രതികരണവും കൃത്യതയാർന്ന പാസും മത്സരത്തിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നായി.

ഇന്ത്യൻ ടീമിലെ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് അടുത്തിടെ നിരവധി ചർച്ചകൾ ഉയർന്നിരുന്നു. ബാറ്റിംഗിലെ പഴയ മികവ് കുറഞ്ഞുവെന്ന വിമ‌ർശനങ്ങൾക്കൊപ്പം താരത്തിന്റെ ശാരീരികക്ഷമതയും ചോദ്യങ്ങൾക്കിടയാക്കിയിരുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രോഹിത്തിന് ഇടം ലഭിക്കുമോയെന്ന കാര്യത്തിലും ആശങ്കകൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനായി താരം നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലം കളിക്കളത്തിൽ പ്രകടമാണ്. ശരീരഭാരം കുറച്ചതിനൊപ്പം ഫീൽഡിംഗിലും മികച്ച പ്രകടനം തുടരുകയാണ് താരം.

English Summary

Rohit Sharma impressed with his exceptional fitness and sharp fielding at 39, producing a brilliant run-out to dismiss Daryl Mitchell in the first ODI against New Zealand. Meanwhile, India's pace attack bowled New Zealand out for 185 runs.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN CRICKET, ROHIT SHARMA, TWENTY TWENTY, INDIA VS NEW ZEALAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360