
ഒന്നാം ഏകദിനം: ഇന്ത്യയ്ക്ക് മഴനിയമ പ്രകാരം 5 വിക്കറ്റിന്റെ ജയം
ഓക്‌ലൻഡ്: ഏകദിന പരമ്പരയിൽ മഴ രസം കൊല്ലിയായ ആദ്യമത്സരത്തിൽ ഇന്ത്യ ഡെക്‌വർത്ത് ലൂയിസ് നിയമ പ്രകാരം ന്യൂസിലാൻഡിനെ 5 വിക്കറ്രിന് കീഴടക്കി. ഇതോടെ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാൻഡ് 40.2 ഓവറിൽ 185റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ വിജയലക്ഷ്യം മഴനിയമ പ്രകാരം 32 ഓവറി 143 റൺസായി പുനർനിശ്ചയിച്ചു. എന്നാൽ 22.4 ഓവറിൽ 5 വിക്കറ്ര് നഷ്‌ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യത്തിലെത്തി (143/5). 10 ഓവറിൽ 2 മെയ്‌ഡനുൾപ്പെടെ 22 റൺസ് നൽകി 2 വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യയുടെ അൻഷുൽ കാംബോജാണ് കളിയിലെ താരം,
ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ മഴമൂലം വൈകി തുടങ്ങിയ മത്സരത്തിൽ ഇന്ത്യയുടെ ഇന്നിംഗ്‌സിനിടെ ഉൾപ്പെടെ മഴ തടസമായെത്തി.
സൂപ്പർ പേസ്
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ശുഭ്‌മാൻ ഗിൽ ഓക്‌ലാൻഡിലെ പേസിന് അനുകൂലമായ സാഹചര്യം മനസിലാക്കി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവച്ച് മികച്ച പ്രകടനമാണ് ഇന്ത്യൻ പേസ് ബൗളർമാർ പുറത്തെടുത്തത്. 2വിക്കറ്റെടുത്ത കാംബോജിനെക്കൂടാതെ അർഷ്‌ദീപ് സിംഗ് നാലും ഗുർനൂർ ബ്രാർ മൂന്നും വിക്കറ്രുകൾ വീഴ്ത്തി. ന്യൂസിലാൻഡിനായി ടിം സെയ്ഫർട്ട് (38), ലാസ്റ്റ് മാൻ ബ്ലെയർ ടിക്‌നെർ (23പന്തിൽ 34), ഗ്ലെൻ ഫിലിപ്പ്സ് (30), ഡിരിൽ മിച്ചൽ (28) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ടീം സ്കോർ 22ൽ വച്ച് വിൽ യംഗിനെ (9) ശ്രേയസ് അയ്യരുടെ കൈയിൽ എത്തിച്ച് അർഷ്ദീപ് ഇന്ത്യയുടെ വിക്കറ്ര് വേട്ടയ്ക്ക് തുടക്കമിട്ടു. ഒരു ഘട്ടത്തിൽ 98റൺസെടുക്കുന്നതിനിടെ കിവീസിന് 5 വിക്കറ്റുകൾ നഷ്ടമായി. ഒരു ഘട്ടത്തിൽ 146/9 എന്ന നിലയിലായിരുന്ന ആതിഥേയരെ ടിക്‌നെറുടെ വെടിക്കെട്ട് ബാറ്രിംഗാണ് 185ൽ എത്തിച്ചത്. അർഷ്‌ദീപ് എറിഞ്ഞ 38-ാം ഓവറിൽ ടിക്‌നെർ മൂന്ന് സിക്സടിച്ചു. ടിക്നറെ വിക്കറ്ര് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിൽ എത്തിച്ച് ബ്രാറാണ് കിവീസിന്റെ ഇന്നിംഗ്സിന് തിരീശീലയിട്ടത്. അവസാന വിക്കറ്റിൽ ജേക്കബ് ഡുഫിക്കൊപ്പം (പുറത്താകാതെ 15) 31 പന്തിൽ 39 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു ടിക്‌നെറുടെ മടക്കം. മിച്ചലിനെ റണ്ണൗട്ടാക്കിയ രോഹിത് ശർമ്മയുടെ ഫീൽഡിംഗും നാഥാൻ സ്മിത്തിനെ പുറത്താക്കാൻ കാംബോജിന്റെ പന്തിൽ വിരാട് കൊഹ്‌ലി സ്ലിപ്പിൽ വലത്തോട്ട് ഡൈവ് ചെയ്തെടുത്ത ക്യാച്ചും മികച്ചതായിരുന്നു.
പിറന്നാൾ സ്‌പെഷ്യൽ
മറുപടി ബാറ്രിംഗിൽ ഇന്ന് 38-ാം പിറന്നാൾ ആഘോഷിക്കുന്ന വിരാട് കൊഹ്‌ലി ഒരിക്കൽ കൂടി ഇന്ത്യയുടെ ചേസ് മാസ്റ്ററായി. 51 പന്തിൽ 13 ഫോറും 1 സിക്സും ഉൾപ്പെടെ കൊഹ്‌ലി 74 റൺസ് നേടി. ഗിൽ 37 റൺസെടുത്തു. രോഹിതും അക്ഷർ പട്ടേലും ഡക്കായപ്പോൾ ശ്രേയസ് 15റൺസെടുത്ത് മടങ്ങി. രാഹുൽ(3), നമൻ ധിർ (5) എന്നിവർ പുറത്താകാതെ നിന്നു. ന്യൂസിലാൻഡിനായി ഡുഫി 3 വിക്കറ്ര് വീഴ്‌ത്തി. രണ്ടാം ഏകദിനം ശനിയാഴ്‌ചയാണ്.
നോട്ട് ദ പോയിന്റ്
ഏകദിനത്തിൽ ചേസിംഗിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നതാരമായി കൊഹ്‌ലി. ഇന്നലത്തെ ഇന്നിംഗ്സോടെ ചേസിംഗിൽ അദ്ദേഹത്തെ ആകെ റൺസ് 8741 ആയി. സച്ചിൻ ടെൻഡുൽക്കറെയാണ് (8720) മറികടന്നത്.
ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ഏറ്രവും കൂടുതൽ റൺസ് നേടിയവരിൽ റിക്കി പോണ്ടിംഗിനൊപ്പം ഒന്നാമതെത്തി കൊഹ്‌ലി. 1971 റൺസ്.
ഏകദിനത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങി 13,000 റൺസ് നേടുന്ന ആദ്യ താരമായി കൊഹ്‌ലി.
മത്സരത്തിൽ കാംബോജിന്റെ ഇക്കോണമി റേറ്റ് 2.20 ആണ്. ജസ്പ്രീത് ബുംറയ്ക്ക് ശേഷം (2016ൽ ഹരാരെയിൽ, സിംബാബ്‌വെയ്ക്ക് എതിരെ) വിദേശത്ത് ഏകദിനത്തിൽ ഒരിന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച സ്പെല്ലാണിത്.
കൊറിയയെ വീണ്ടും
തകർത്ത് ഇന്ത്യഫൈനലിൽ
ജലന്ധർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പുരുഷ ഹോക്കി സെമിയിൽ ദക്ഷിണ കൊറിയയെ 8-1ന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിലെത്തി. ലീഗ്ഘട്ടത്തിൽ ഇന്ത്യ കൊറിയയെ 8-0ത്തിന് തോൽപ്പിച്ചിരുന്നു. ജപ്പാനാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |