SignIn
Kerala Kaumudi Online
Friday, 04 September 2026 12.41 AM IST

യു.എസ് ഓപ്പൺ കാർലോസ്, സബലേങ്ക മൂന്നാം റൗണ്ടിൽ

us-open

ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നിസിൽ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽക്കാരസ് മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ പോർച്ചുഗീസ് താരം ജാമീ ഫാരിയയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് കാർലോസ് ഫൈനലിലേക്ക് കടന്നത്. 72-ാം റാങ്കുകാരനായ എതിരാളിയ്ക്ക് മുന്നിൽ നാലുസെറ്റ് നീണ്ട പോരാട്ടത്തിലാണ് കാർലോസിന് ജയിക്കാനായത്. ആദ്യ സെറ്റ് കൈവിട്ട സ്പാനിഷ് താരം തുടർന്നുള്ള മൂന്ന് സെറ്റുകളിലും വിജയം കണ്ടു. സ്കോർ : 4-6,6-0,6-3,6-2.

പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർതാരം ഡാനിൽ മെദ്‌വദേവും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം സെബാസ്റ്റ്യൻ ഗോസ്നിയെ 6-1,6-3,7-5 എന്ന സ്കോറിനാണ് മെദ്‌വദേവ് തോൽപ്പിച്ചത്. പുരുഷ സിംഗിൾസിലെ മറ്റൊരു രണ്ടാം റൗണ്ട് മത്സരത്തിൽ അമേരിക്കയുടെ ബെൻ ഷെൽട്ടൺ 6-3,5-7,7-6,7-5 എന്ന സ്കോറിന് പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർക്കാസിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി.

വനിതാ സിംഗിൾസിൽ കഴിഞ്ഞ രണ്ട് സീസണുകളിലും ചാമ്പ്യനായിരുന്ന ബെലാറൂസിന്റെ അര്യാന സബലേങ്ക രണ്ടാം റൗണ്ടിൽ പോളിന ലാറ്റ്സെൻകോയെ 6-1,6-1ന് തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി. മൂന്നാം സീഡ് ജെസീക്ക പെഗ്വുല രണ്ടാം റൗണ്ടിൽ സോഫിയ കെനിനെ തോൽപ്പിച്ചു.സൊളാനേ സ്റ്റീഫൻസിനെ 6-1,7-5ന് കീഴടക്കി 11-ാം സീഡ് മാർത്ത കോസ്ച്യുക്കും മൂന്നാം റൗണ്ടിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPENS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360