ദുബായ്: ഐസിസി റാങ്കിംഗിൽ വലിയ നേട്ടവുമായി യുവതാരം വൈഭവ് സൂര്യവംശി. ട്വന്റി20 അന്താരാഷ്ട്ര ബാറ്റിംഗ് റാങ്കിംഗിൽ വലിയ മുന്നേറ്റമാണ് താരം നടത്തിയിരിക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനമാണ് വൈഭവിന്റെ നേട്ടത്തിന് കാരണമായത്.
മികച്ച ഇന്നിംഗ്സുകളുടെ കരുത്തിൽ 278-ാമത്തെ റാങ്കിംഗിൽ നിന്നാണ് സൂര്യവംശി 48-ാമത്തെ സ്ഥാനത്തെത്തിയത്. 230 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് താരം മറികടന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടർന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വൈഭവിന്റെ പ്രവേശനം സാദ്ധ്യമായത്. സിംബാബ്‌വെയ്ക്കെതിരായ ആദ്യ ട്വന്റി20യിലെ 19 പന്തിൽ നിന്ന് നേടിയ അർദ്ധ സെഞ്ച്വറി അടക്കം മികച്ച പ്രകടനമാണ് പരമ്പരയിൽ താരം കാഴ്ചവച്ചത്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ സ്ഥിരതയാർന്ന പ്രകടനത്തിന് പിന്നാലെ ശുഭ്മാൻ ഗിൽ ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. വിരാട് കൊഹ്‌ലിയെ കടത്തിവെട്ടിയാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. കൂടാതെ, സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യൻ ട്വന്റി20 ടീമും ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. സിംബാബ്‌വെയ്ക്കെതിരെ നേടിയ പരമ്പര നേട്ടമാണ് ഒരേസമയം വ്യക്തിഗത റാങ്കിംഗിലും ടീം റാങ്കിംഗിലും മുന്നേറാൻ ഇന്ത്യയ്ക്ക് സഹായകരമായത്.
Teen sensation Vaibhav Suryavanshi made a stunning leap in the ICC T20I batting rankings, climbing 230 places from 278th to 48th after an impressive Zimbabwe series. Meanwhile, Shubman Gill reclaimed the No. 1 spot in the ICC ODI batting rankings, overtaking Virat Kohli. India also regained the top position in the ICC T20I team rankings after winning the series.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |