
തിരുവനന്തപുരം : അണ്ടർ 19 തലംവരെ ഫുട്ബാൾ കളിച്ചശേഷം അത്‌ലറ്റിക്സിലേക്ക് കൂടുമാറിയ മുഹമ്മദ് അജ്മലിന് അർഹതയ്ക്കുള്ള അംഗീകാരമായാണ് ഇക്കുറി അർജുന അവാർഡ് എത്തിയിരിക്കുന്നത്. 2023ലെ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ 4-400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ പുരുഷ ടീമിന്റെ നെടുംതൂണായത് അജ്മലാണ്. ഇതേ വേദിയിൽ 4-400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയതും അജ്മലിന്റെ കൂടി മികവിലായിരുന്നു.2023ലെ ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ 4-400 മീറ്റർ റിലേയിൽ അജ്മൽ ഉൾപ്പെട്ട ഇന്ത്യൻ ടീം ഫൈനലിലെത്തി . ഹീറ്റ്സിൽ 2 മിനിട്ട് 59.05 സെക്കൻഡ് എന്ന ഏഷ്യൻ റെക്കാഡും കുറിച്ചിരുന്നു.
സ്കൂൾ തലത്തിൽ ഫുട്ബാൾ കളിച്ചിരുന്ന അജ്മലിനെ ട്രാക്കിലേക്ക് വഴിതിരിച്ചുവിട്ടതിന്റെ ക്രെഡിറ്റ് നന്ദകുമാർ എന്ന പരിശീലകനാണ്. 100 മീറ്ററിൽ ഓടിത്തുടങ്ങിയ അജ്മൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനായാണ് 400 മീറ്ററിലേക്ക് മാറിയത്. ഭുവനേശ്വറിൽ നടന്ന ദേശീയ സർവീസസ് ചാമ്പ്യൻഷിപ്പിൽ 46.91 സെക്കൻഡിൽ 400 മീറ്റർ ഫിനിഷ് ചെയ്തതോടെയാണ് അജ്മൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനാണ് അജ്മൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |