SignIn
Kerala Kaumudi Online
Wednesday, 02 September 2026 9.18 PM IST

കെസിഎ പിങ്ക് വനിതാ ട്വന്റി 20:ആശ ശോഭനയുടെ കരുത്തിൽ ജയിച്ചുകയറി റൂബീസ്, ജയം നാല് വിക്കറ്റുകൾക്ക്

kca-pink-t20
കെസിഎ പിങ്ക് വനിതാ ട്വന്റി 20 മത്സരത്തിൽ നിന്ന്

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ആദ്യ മത്സരത്തിൽ കെസിഎ റൂബിസ് കെസിഎ പേൾസിനെ തോല്പിച്ചു. നാല് വിക്കറ്റിനായിരുന്നു റൂബീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. ക്യാപ്‌റ്റൻ എ. അക്ഷയയുടെ അർദ്ധസെഞ്ച്വറിയാണ് പേൾസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പി. അഖില പുറത്താകാതെ 30ഉം ശ്രേയ പി. സിജു 23ഉം റൺസെടുത്തു. റൂബീസിനു വേണ്ടി നിത്യ ലൂർദ്ദ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റൂബീസിന് ക്യാപ്‌റ്റൻ ആശ ശോഭനയുടെയും എം.പി. വൈഷ്ണയുടെയും അമീറ ബീഗത്തിന്റെയും ഇന്നിംഗ്സുകളാണ് വിജയമൊരുക്കിയത്. ആശ ശോഭന 19 പന്തുകളിൽ നിന്ന് 35 റൺസെടുത്തു. വൈഷ്ണ 33ഉം അമീറ 22ഉം റൺസ് നേടി. 18.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ റൂബീസ് ലക്ഷ്യത്തിലെത്തി. പേൾസിനു വേണ്ടി ഭദ്ര പരമേശ്വരനും അലീന ഷിബുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

English Summary

he KCA Pink Women’s T20 Challengers Championship has begun in Thiruvananthapuram. In the opening match, KCA Rubies defeated KCA Pearls by four wickets to start their campaign with a win.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCA PINK T20, KCA RUBIES, KCA PEARLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360