ദുബായ്: വനിതാ ഏഷ്യാകപ്പ് ഗ്രൂപ്പ് ബിയിൽ ഇന്നലെ ഇന്തോനേഷ്യയെ 75 റൺസിന് കീഴടക്കി രണ്ടാം ജയവുമായി ശ്രീലങ്ക സെമി ഉറപ്പിച്ചു. സ്കോർ:ശ്രീലങ്ക 124/7, ഇന്തോനേഷ്യ 49/10 (18.3 ഓവർ) ഹാട്രിക്ക് ഉൾപ്പെടെ 7 വിക്കറ്ര് വീഴ്ത്തിയ ക്യാപ്ടൻ ചമാരിയാണ് ശ്രീലങ്കയ്ക്ക് വമ്പൻജയമൊരുക്കിയത്.
ഇന്ത്യ Vs ഹോങ്കോംഗ്
ദുബായ് : വനിതാ ഏഷ്യാകപ്പ് ( ട്വന്റി-20 )ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. ആദ്യ മത്സത്തിൽ തായ്ലാൻഡിനെതിരെ വമ്പൻ ജയം നേടിയ ഇന്ത്യയുടെ ലക്ഷ്യം ഇന്ന് ജയിച്ച് സെമി ഫൈനലിലേക്കുള്ള വഴിയിൽ എത്തുക എന്നതാണ്.
ലൈവ്
സോണി ടെൻ സ്പോർട്സ് ചാനലുകളിലും സോണി ലിവിലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |