
ലണ്ടൻ : വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിൽ മുൻനിര താരങ്ങളായ യാന്നിക്ക് സിന്നർ, നൊവാക്ക് ജോക്കോവിച്ച്,ബാർബോറ ക്രേസിക്കോവ,മാർട്ടിൻ കീസ്,അര്യാന സബലേങ്ക,കോക്കോ ഗൗഫ് തുടങ്ങിയവർ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു.
രണ്ടാം റൗണ്ടിൽ പോർച്ചുഗീസ് താരം ന്യൂനോ ബോർഗസിനെ 7-6,7-6,6-4നാണ് ഇറ്റലിക്കാരനായ സിന്നർ തോൽപ്പിച്ചത്. ഏഴാം സീഡായി മത്സരിക്കുന്ന മുൻ ചാമ്പ്യൻ നൊവാക്ക് ഗ്രീക്ക് താരം സിസ്റ്റിപ്പാസിനെ രണ്ടാം റൗണ്ടിൽ മറികടന്നത് 6-3,6-4,6-2നാണ്. വനിതകളിൽ ടോപ് സീഡായ സബലേങ്ക 6-1,7-6ന് മക്കാർട്ടിനി കെസ്‌ലറെ തോൽപ്പിച്ചാണ് മൂന്നാം റൗണ്ടിലെത്തിയത്. ഏഴാം സീഡായ കോക്കോ ഗൗഫ് 6-3,3-6,7-6ന് അർജന്റീനയുടെ സൊലാനേ സിയറെ രണ്ടാം റൗണ്ടിൽ തോൽപ്പിച്ചു.2024ലെ ജേതാവായ ബാർബോറ ക്രേസിക്കോവ 4-6,7-5,6-4ന് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ മിറ ആൻഡ്രീവയെ തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി.കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ജേതാവായ ഇഗ ഷ്വാംടെക്ക് കരോളിന പ്ളിസ്കോവയെ 6-1,6-3ന് തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |