SignIn
Kerala Kaumudi Online
Monday, 03 August 2026 12.18 AM IST

ബുംറ ടെസ്റ്റിനില്ല

bumrah

മുംബയ് : ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് പേസർ ജസ്പ്രീത് ബുംറ പിന്മാറി. ടെസ്റ്റ് കളിക്കാൻ ഫിറ്റ്നെസ് പോരെന്ന ബി.സി.സി.ഐ മെഡിക്കൽ സംഘത്തിന്റെ ഉപദേശപ്രകാരമാണ് തീരുമാനം. ഈ വർഷം നടന്ന ട്വന്റി-20 ലോകകപ്പിനിടെയേറ്റ കാൽമുട്ടിലെ പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാത്ത ബുംറയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ ഫിറ്റ്നസ് പരിഗണിച്ചേ അന്തിമതീരുമാനമെടുക്കൂവെന്ന് സെലക്ഷൻ കമ്മറ്റി അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ഇംഗ്ളണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ ഫീൽഡിംഗിനിടെ താരത്തിന് പരിക്കേറ്റിരുന്നു. അവസാന ഏകദിനത്തിൽ കളിച്ചിരുന്നില്ല. ബുംറയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി,വാഷിംഗ്ടൺ സുന്ദർ,ആകാശ്ദീപ് എന്നിവരും പരിക്കിന്റെ പിടിയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUMRAH FITNESS UPDATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360