SignIn
Kerala Kaumudi Online
Saturday, 10 October 2026 1.31 AM IST

എസ്എൽകെ: കണ്ണൂരിന് ജയം

slk

കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സി ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഫോഴ്സ കൊച്ചിയെ തോൽപ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ് സ്വന്തമാക്കി കണ്ണൂർ പോയിന്റ് പട്ടികയിൽ ഒന്നാമതായി. 39-ാം മിനിട്ടിൽ ബോഗ്ദൻ സ്റ്റമെൻകോവിച്ചും 49-ാം മിനിട്ടിൽ ഫസലുറഹ്മാനുമാണ് കണ്ണൂരിന് വേണ്ടി സ്കോർ ചെയ്തത്.

നിജോ ഗിൽബേർട്ട് ആണ് രണ്ട് ഗോളിനും വഴി ഒരുക്കിയത്. 52-ാം മിനിട്ടിൽ രാഹുൽ രാജുവിലൂടെ ഫോഴ്സ ഒരു ഗോൾ മടക്കി. ഇന്ന് നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് കാലിക്കറ്റ് എഫ്.സിയെ നേരിടും. രണ്ട് മത്സരം കളിച്ച കാലിക്കറ്റ് എഫ്‌.സി ഒരു ജയവും ഒരു പെനാൽറ്റി ജയവുമായി അഞ്ച് പോയിന്റോടെ രണ്ടാമതാണ്. അഞ്ച് പോയിന്റ് നേടി ഫോഴ്‌സ കൊച്ചിയാണ് മൂന്നാമത്.വാരിയേഴ്‌സിന് വേണ്ടി സെര്‍ബിയന്‍ താരം ബോഗ്ദാൻ സ്‌റ്റെമാന്‍കോവിച്ചും ഫസലുറഹ്‌മാനും ഓരോ ഗോള്‍ വീതം നേടി. ഫോഴ്‌സ കൊച്ചിയ്ക്ക് വേണ്ടി രാഹുൽ രാജു ഒരു ഗോൾ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SLK, SPORTS, SUPER LEAGE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360