SignIn
Kerala Kaumudi Online
Thursday, 20 August 2026 10.38 AM IST

ചെസ് ഫോർ എവരി വൺ സൗജന്യ ഫിഡെ റേറ്റിംഗ് ടൂർണമെന്റ്

s

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ചെസ് മഹോത്സവത്തിന് തിരുവനന്തപുരം വേദിയാകുന്നു. പ്രിമിയർ ചെസ് അക്കാഡമി (പി.സി.എ ) സംഘടിപ്പിക്കുന്ന ചെസ് ഫോർ എവരിവൺ’ അന്താരാഷ്ട്ര സൗജന്യ ഫിഡെ റേറ്റിംഗ് ചെസ് 20 മുതൽ 25 വരെ തിരുവനന്തപുരത്ത് നടക്കും. തുടക്കക്കാരായ കളിക്കാർക്കും പരിചയസമ്പന്നർക്കും അന്താരാഷ്ട്ര താരങ്ങൾക്കുമൊപ്പം ഒരേ വേദിയിൽ മത്സരിക്കാനുള്ള അവസരമാണ് ഈ ടൂർണമെന്റ് ഒരുക്കുന്നത്.

രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ പ്രമുഖ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും.

ജി. എം. പീറ്റർ കിരിയാക്കോവ് ( റഷ്യ ) ,ഐ. എം. ഹോർഹെ മാർക്കോസ് ഗോമസ് സാഞ്ചസ് (ക്യൂബ ) ,

ഐ. എം. കെ. മുരുകൻ (തമിഴ്‌നാട്),ഐ. എം. ശേഖർ ചന്ദ്ര സാഹു ( ഒഡീഷ) ,ഐ. എം. അനൂപ് ദേശ്‌മുഖ് — (മഹാരാഷ്ട്ര)തുടങ്ങിയ മിന്നും താരങ്ങൾ ടൂർണമെന്റിനുണ്ടാകും,​

മൂന്ന് ഫോർമാറ്റുകൾ.

ആറ് ദിവസം നീണ്ടുനിൽക്കുന്ന ഈ മത്സരത്തിൽ മൂന്ന് പ്രധാന ഫോർമാറ്റുകളുണ്ടാകും:

ക്ലാസിക്കൽ: ആഗസ്റ്റ് 20 – 23

റാപ്പിഡ്: 24 – 25

ബ്ലിറ്റ്സ്: 25

മൂന്നും ഫിഡെ അംഗീകൃത റേറ്റിംഗ് ടൂർണമെന്റുകളായതിനാൽ, മത്സരാർത്ഥികൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഇവന്റുകളിൽ പങ്കെടുക്കാനും ഔദ്യോഗിക ഫിഡെ റേറ്റിംഗ് നേടാനും അത് മെച്ചപ്പെടുത്താനും സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360