
കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്ബാൾ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻസായ കണ്ണൂർ വാരിയേഴ്‌സ് എഫ്.സിയുടെ ഗോൾവല കാക്കാൻ സന്തോഷ് ട്രോഫി ജേതാവ് ഹജ്മൽ സക്കീറും മുൻ ഐ.എസ്.എൽ താരം പ്രതീക് കുമാർ സിംഗും. മധ്യനിരയിൽ ക്രെയ്ഗ് മങ്ക്ഖാൻലിയനെയും ടീമിലെത്തിച്ചു.
പാലക്കാട് ഒലവക്കോട് സ്വദേശിയാണ് ഹജ്മൽ 2018, 2022 വർഷങ്ങളിൽ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ ഗോളിയായിരുന്നു.സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം നേടിയ ഹജ്മൽ ഫോഴ്സ കൊച്ചി, കാലിക്കറ്റ് എഫ്.സി, കെ.എസ്.ഇ.ബി ടീമുകപ്പക്കായും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്.സിക്കായി 10 മത്സരങ്ങളിൽ 27 സേവുകളും ആറ് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |