
ദുബായ് : വനിത ഏഷ്യാ കപ്പ് ട്വൻ്റി-20 ടൂർണമെൻ്റിൽ ഇന്ത്യയ്ക് എതിരായ മത്സരത്തിനിടെ മോശമായി പെരുമാറിയ പാകിസ്ഥാൻ കാപ്ടൻ ഫാത്തിമ സനയ്ക്ക് പിഴ ശിക്ഷ. ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമ്മയെ ഔട്ടാക്കിയ ശേഷം പുറത്തേക്ക് വഴി കാണിച്ചു കൊടുത്തതിനാണ് ഇൻ്റർ നാഷണൽ ക്രിക്കറ്റ് കൗൺസി ( ഐ. സി സി) ഫാത്തിമയ്ക് മാച്ച് ഫീസിൻ്റെ പത്ത് ശതമാനം പിഴയിട്ടത്. ഫാത്തിമയ്ക് ഒരു ഡിമെറിറ്റ് പോയിൻ്റ് കൂടി ശിക്ഷയായി ചുമത്തിയിട്ടുണ്ട്. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ഫാത്തിമയ്ക്ക് അച്ചടക്ക ലംഘനത്തിന് ശിക്ഷ ലഭിക്കുന്നത്. 2025 ൽ അയർലാൻഡിനെതിരായ മത്സരത്തിനിടെയും ഫാത്തിമയ്ക്ക് എതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുത്തിരുന്നു.
പാകിസ്ഥാൻ സെമിയിൽ
ദുബായ്: വനിതാ ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഹോങ്കോംഗിനെ 72 റൺസിന് കീഴടക്കി പാകിസ്ഥാൻ സെമി ഫൈനലിലെത്തി. ആദ്യം ബാറ്ര് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143റൺസ് നേടി. മറുപടിക്കിറങ്ങിയ ഹോങ്കോംഗ് 19 ഓവറിൽ 71 റൺസിന് ഓൾഔട്ടാവുകയായിരുന്നു. നഷ്റ സന്ധു പാകിസ്ഥാനായി 4 ഓവറിൽ 7 റൺസ് വഴങ്ങി 6 വിക്കറ്ര് വീഴ്‌ത്തി. സെമിയിൽ ശ്രീലങ്കയാണ് പാകിസ്ഥാന്റെ എതിരാളികൾ.
ഇഗയും പുറത്ത്
വനിതാ സിംഗിൾസിൽ മുൻ ചാമ്പ്യൻ ഇഗ ഷ്വാംടക് ചൈനീസ് താരം ക്വിൻവെൻ ഷെംഗിനോട് തോറ്റ് പ്രീക്വാർട്ടറിൽ പുറത്തായി. സ്കോർ: 7-6,6-3
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |