SignIn
Kerala Kaumudi Online
Wednesday, 07 October 2026 6.17 AM IST

കോച്ചിനെ മാറ്രിയാൽ തിരിച്ചുവരാമെന്ന് റൊണാൾഡോേ

ലിസ്ബൺ: കോച്ച് ജോർജ് ജീസസിനെ മാറ്രാതെ ദേശീയ ടീമിലേക്ക് തിരിച്ച് വരില്ലെന്ന് ഇതിഹാസ താരം ക്രിസ്റ്ര്യാനൊ റൊണാൾഡോ പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചതായി റിപ്പോർട്ടുകൾ. അതേസമയം റൊണാൾഡോ ടീം ക്യാമ്പ് വിട്ടശേഷം നടന്ന രണ്ടാമത്തെ മത്സരത്തിലും പോർച്ചുഗൽ ജയം നേടി. നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർവേയെ 2-1ന് കീഴടക്കിയ പോർച്ചുഗൽ ഗ്രൂപ്പ് ഡിയിൽ നിന്ന് ക്വാർട്ടർ ഉറപ്പിച്ചു.

നേഷൻസ് ലീഗിൽ നോർവേക്കെതിരായ ആദ്യ മത്സരത്തിൽ മുഴുവൻ സമയം ബെഞ്ചിലിരുത്തിയതോടെയാണ് റൊണാൾഡോയും പരിശീലകനും തമ്മിലുള്ള ബന്ധം വഷളായത്. അടുത്ത മത്സരത്തിലും റൊണാൾഡോ അദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് കോച്ച് അറിയിച്ചതോടെയാണ് 41കാരനായ താരം ടീം ക്യാമ്പ് വിട്ടത്. പിന്നാലെ പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ റൊണാൾഡോയെ ടീമിൽ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങിയെങ്കിലും ജോർജ് ജീസസിന്റെ പരിശീലനത്തിൻ കളിക്കില്ലെന്ന് താരം നിലപാട് എടുത്തിരിക്കുകയാണ്. റൊണാൾഡോയ്ക്ക് എപ്പോൾ വേണമെങ്കിലും ടീമിൽ തിരിച്ചെത്താമെന്ന് ജോർജ് ജീസസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഹർമനും ഇന്ത്യൻ ക്യാ‌പ്ടൻസിയും

ട്വന്റി-20 - 151

വിജയം -92

ഏകദിനം -51

വിജയം -30

ടെസ്റ്റ് -5

വിജയം -4

അന്താരാഷ്ട്ര ട്വന്റി-20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഒരു ടീമിനെ നയിച്ച താരമെന്ന (പുരുഷന്മാരിലും വനിതകളിലും) റെക്കാഡ് ഹർമനാണ്.

ഏകദനത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ രണ്ടാമത്തെ ഇന്ത്യൻ ക്യാപ്ടൻ.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്‌ടൻ

പ്രധാന നേട്ടങ്ങൾ

2025- വനിതാ ഏകദിന ലോകകപ്പ് കിരീടം ( ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്ഏതെങ്കിലും ലോകകിരീടം സമ്മാനിക്കുന്ന ആദ്യ ക്യാപ്‌ടൻ0

4- ഏഷ്യാകപ്പ് കിരീടങ്ങൾ

2012,2016,2022,2026.

(2012ൽ ഫൈനലിൽ സ്റ്റാൻഡ് ബൈ ക്യാപ്ടനായിരുന്നു)

ഏഷ്യൻ ഗെയിംസ് സ്വർണം

2022,2026

കോമൺവെൽത്ത് ഗെയിംസ് വെള്ളി

2022

2016-ലാണ് ഹർമൻ ട്വന്റി-20 ടീമിന്റെ സ്ഥിരം ക്യാപ്ടനാകുന്നത്. മിതാലി രാജ് വിരമിച്ചതോടെ 2022 മുതൽ ഏകദിനത്തിലും പിന്നീട് ടെസ്റ്രിലും സ്ഥിരം ക്യാപ്‌ടനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360