SignIn
Kerala Kaumudi Online
Wednesday, 07 October 2026 6.24 AM IST

പാലക്കാടൻ കോട്ട തകർത്ത് മലപ്പുറത്തിന് ഓവറോൾ കിരീടം

p

കൊല്ലം: ​പാലക്കാടൻ കോട്ട തകർത്ത് ചരിത്രത്തിൽ ആദ്യമായി മലപ്പുറത്തിന് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ ഓവറോൾ കിരീടം. അവസാന നിമിഷം വരെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെ അട്ടിമറിച്ചാണ് മലപ്പുറം കിരീടത്തിൽ മുത്തമിട്ടത്.

മലപ്പുറം 445 പോയിന്റ് നേടി. 425 പോയിന്റുമായി പാലക്കാടും 409 പോയിന്റുമായി തിരുവനന്തപുരവും രണ്ടും മൂന്നും സ്ഥാനത്തെത്തി.

13 സ്വർണവും 26 വെള്ളിയും 30 വെങ്കലവുമാണ് മലപ്പുറത്തിന്റെ സമ്പാദ്യം. പുരുഷന്മാരുടെ അണ്ടർ 20, 18 വിഭാഗങ്ങളിൽ ഒന്നാമതെത്തിയ പ്രകടനമാണ് കിരീട നേട്ടത്തിൽ നിർണായകമായത്. അണ്ടർ 18 പുരുഷന്മാർ ആകെ 120 പോയിന്റാണ് മലപ്പുറത്തിന് നേടിക്കൊടുത്തത്. അണ്ടർ 20 വിഭാഗത്തിൽ 87 പോയിന്റും.

വനിതകളു​ടെ അണ്ടർ 18, പെൺകുട്ടികളുടെ അണ്ടർ 16 വിഭാഗങ്ങളിൽ പാലക്കാട് ഒന്നാമതെത്തി. 68 പോയിന്റാണ് അണ്ടർ 18 വിഭാഗത്തിൽ പാലക്കാട് നേടിയത്. അണ്ടർ 16 വിഭാഗത്തിൽ 73 പോയിന്റും. അണ്ടർ 14 ആൺകുട്ടികളിൽ 75 പോയിന്റുമായി തിരുവനന്തപുരം ഒന്നാമതെത്തി. ഈ വിഭാഗം പെൺകുട്ടികളിൽ 50 പോയന്റ് നേടി കണ്ണൂർ ഒന്നാമതെത്തി. അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗത്തിൽ 62 പോയന്റ് നേടി തിരുവനന്തപുരം ഒന്നാമതെത്തി. വനിതകളുടെ അണ്ടർ 20 വിഭാഗത്തിൽ 116 പോയിന്റുമായി കോട്ടയം ഒന്നാം സ്ഥാനം നേടി. അവസാന ദിവസം അഞ്ച് പുതിയ മീറ്റ് റിക്കാഡുകൾ ഉൾപ്പടെ ആകെ 21 റെക്കാഡുകളാണ് മീറ്റിൽ പുതുതായി പിറന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360