SignIn
Kerala Kaumudi Online
Wednesday, 07 October 2026 6.24 AM IST

സ്‌മൃതി നയിക്കും

a

ഗോഹട്ടി: ഹർമൻപ്രീത് കൗറിന്റെ പിൻഗാമിയായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്ത് സ്‌മൃതി മന്ഥന. ഹർമൻ ക്യാ‌പ്‌ടനായിരുന്നപ്പോൾ വൈസ് ക്യാപ്ടനായിരുന്നു സ്‌മൃതി. ഏകദിനത്തിൽ ദീപ്തി ശർമ്മയും ട്വന്റി-20യിൽ ഷഫാലി വർമ്മയുമായിരിക്കും വൈസ് ക്യാപ്‌ടൻമാർ. സിംബാബ്‌വെയ്ക്കെതിരെ 16ന് റായ്‌പൂരിൽ തുടങ്ങുന്ന ട്വന്റി-20 പരമ്പരയോടെയാണ് സ്‌മൃതി സ്ഥിരം ക്യാപ്‌ടനായി അരങ്ങേറുന്നത്. സിം‌ബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങൾ വീതം ഉൾപ്പെട്ട ട്വന്റി-20, ഏകദിന വനിതാ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ രാത്രിയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രണ്ട് ടീമിലും ഹർമൻപ്രീത് കൗറിനെ ബാറ്ററായി ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വന്റി-20 ടീമിൽ മലയാളി താരം മിന്നു മണിയും ഇടംനേടി.

ഭുവി റിട്ടേൺ,​

സഞ്ജു തുടരുംഗോഹട്ടി: ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ പുരുഷ ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പേസർ ഭവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണെ നിലനിറുത്തി. പരിക്കിൽ നിന്ന് മോചിതനായ വരുൺ ചക്രവർത്തിയേയും ടീമിൽ ഉൾപ്പെടുത്തി. ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയുടേയും താത്കാലിക ചെയർമാൻ പ്രഗ്യാൻ ഓജയുടെ നേതൃത്വത്തിലായിരുന്നു സെലക്ഷൻ കമ്മിറ്റി യോഗം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360