
ഹർമൻ പ്രീത് കൗർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞു.
മുംബയ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് നയിച്ച ഹർമൻപ്രീത് കൗർ ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞു. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നീ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ വനിതാ ക്രിക്കറ്ര് ടീമിന്റെ ക്യാപ്ടൻ സ്ഥാനം താൻ ഒഴിയുകയാണെന്ന് സാമൂഹ്യമാദ്ധ്യമ അക്കൗണ്ടിൽ പോസ്റ്ര് ചെയ്ത കുറിപ്പിലൂടെയാണ് ഹർമൻ അറിയിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ചരിത്രത്തിൽ ആദ്യമായി ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ഹർമൻപ്രീത് കൗർ ഏഷ്യൻ ഗെയിംസിലെ തുടർച്ചയായ രണ്ടാം സ്വർണനേട്ടത്തോടെയാണ് ക്യാപ്ടൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. ഓപ്പണർ സ്‌മൃതി മന്ഥനയാകും അടുത്ത ക്യാപ്ടനെന്നാണ് വിവരം. നിലവിൽ വൈസ് ക്യാപ്ടനായിരുന്നു സ്‌മൃതി.
മുൻ മാസങ്ങളിലെ പ്രകടനം വിലയിരുത്തുന്ന ബി.സി.സി.ഐയുടെ അവലോകന യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് 37കാരിയായ ഹർമൻ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
ബി.സി.സി.ഐ സെക്രട്ടറി ദേവ്‌ജിത്ത് സൈകിയ, വനിതാ ടീമിന്റെ പ്രധാന പരിശീലകന അമോൽ മജുംദാർ, സ്‌മൃതി മന്ഥന എന്നിവരാണ് ഹർമനെ കൂടാതെ ഗോഹട്ടിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.
ക്യാപ്‌ടൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിൽ തുടരുമെന്നാണ് ഹർമൻ നൽകുന്ന വിവരം.
ഇന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്രിലേയുും ക്യാപ്ടൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണെന്നും ഇത് ഒട്ടും എളുപ്പമായ തീരുമാനമായിരുന്നില്ലെന്നും ഹർമൻ ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റ് ചെയ്ത വിരമിക്കൽ സന്ദേശത്തിൽ കുറിച്ചു. വർഷങ്ങളായുള്ള അനുഭവങ്ങളും വികാരങ്ങളും ത്യാഗങ്ങളും ഇനി എനിക്കൊപ്പം ഓർമ്മകളായുണ്ടാകും. എന്റെ രക്തവും വിയർപ്പും സമയവും വ്യക്തിപരമായ കളിയും ആഗ്രങ്ങളുമെല്ലാം ടീമിനായി മാറ്റിവച്ചു. എനിക്ക് വളരണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനായിരുന്നു പ്രഥമ പരിഗണന. ക്യാപ്‌ടൻസി അവസാനിച്ചു. യാത്ര തുടരും.-ഹർമൻ കുറിച്ചു. പഞ്ചാബിലെ മോഗ സ്വദേശിയാണ്,
ഒരു ഫോർമാറ്റിലു നയിക്കാനില്ല
ഈ വർഷത്തെ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് സെമിയിൽ എത്താനായിരുന്നില്ല. ട്വന്റി-20യിൽ ഹർമന്റെ ബാറ്റിംഗ് മോശമായതിനെതിരെയും നിരവധി വിമർശനങ്ങ
ൾ ഉയർന്നിരുന്നു. അവലോകന യോഗത്തിലും ഇക്കാര്യങ്ങൾ ചർച്ചയായെന്നാണ് വിവരം. അതേസമയം ഏകദിനത്തിലെങ്കിലും ക്യാപ്ടൻ സ്ഥാനത്ത് തുടരണമെന്ന് ബി.സി.സി.ഐ ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും ഹർമൻ സമ്മതിച്ചില്ലെന്നാണ് വിവരം,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |