
ലക്‌നൗ: ക്യാപ്‌ടൻ ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ വെസ്റ്രിൻഡീസിനെതിരായ ഒന്നാം ട്വന്റി-20യിൽ ഇന്ത്യയ്‌ക്ക് 8 വിക്കറ്രിന്റെ ജയം. ഇതോടെ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 5-0ത്തിന് മുന്നിലെത്തി. ലക്‌നൗവിലെ ഏക്‌ന സ്റ്രേഡിയത്തിൽ ഇന്നലെ ആദ്യം ബാറ്ര് ചെയ്ത വെസ്റ്രിൻഡീസ് 19.1 ഓവറിൽ 171 റൺസിന് ഓൾഔട്ടായി. ഇന്ത്യ 14.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (172/2). അന്താരാഷ്ട്ര ട്വന്റി-20യിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയ ശ്രേയസ് 43 പന്തിൽ 10 ഫോറും 6 സിക്സും ഉൾപ്പെടെ 102 റൺസുമായി പുറത്താകാതെ നിന്നു. ഇഷാൻ കിഷൻ (27 പന്തിൽ പുറത്താകാതെ 37 ) ശ്രേയസിന് നല്ല പിന്തുണ നൽകി.
നേരത്തേ ക്യാപ്ടൻ ഷായ് ഹോപ്പും (37 പന്തിൽ 52), റുഥർഫോർഡുമാണ് (34 പന്തിൽ56) വിൻഡീസ് ബാറ്റർമാരിൽ തിളങ്ങിയത്. ഇന്ത്യയ്ക്കായി ട്വന്റി-20യിൽ അരങ്ങേറിയ നമൻ ധിർ 3 വിക്കറ്റ് വീഴ്‌ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |