SignIn
Kerala Kaumudi Online
Wednesday, 17 June 2026 5.35 PM IST

'തിരക്കുകൾക്ക് അവധി, ഇനി കുടുംബത്തിനൊപ്പം': അകായ്‌യെ തോളിലേറ്റി നടക്കുന്ന കൊഹ്‌ലിയുടെ ചിത്രങ്ങൾ വൈറൽ

READ ENGLISH VERSION
virat-kohli

ലണ്ടൻ: ഐപിഎല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ വിജയ ശില്പി ആയതിനുശേഷം കുടുംബത്തിനൊപ്പം ലണ്ടനിൽ അവധി ആഘോഷത്തിലാണ് വിരാട് കൊഹ്‌ലി. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന ടൂർണമെന്റിൽ ഇടം നേടിയെങ്കിലും പരിക്ക് മൂലമാണ് കൊഹ്‌ലിക്ക് ടീമിന്റെ ഭാഗമാകാൻ കഴിയാതെപോയത്. ലണ്ടനിൽ ഭാര്യ അനുഷ്കയ്ക്കും മക്കൾക്കുമൊപ്പം അവധി ആഘോഷിക്കുന്ന കൊഹ്‌ലിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ലണ്ടനിലെ പ്രകൃതിരമണീയമായ പാർക്കിൽ മകൻ അകായ്‌യെ തോളിലിട്ടുനടക്കുന്ന കൊഹ്‌ലിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തിരക്കുകളിൽ നിന്ന് ഇടവേളയെടുത്ത് മകൾ വാമികയ്‌ക്കും ഇളയ മകൻ അകായ്‌‌ക്കുമൊപ്പം പരമാവധി സമയം ചെലവഴിക്കുകയാണ് താരം. ലണ്ടനിലെ പാർക്കുകളിലും പാതയോരങ്ങളിലും മകനോടൊപ്പം സാധാരണക്കാരനെപ്പോലെ സമയം ചെലവഴിക്കുന്ന കൊഹ്‌ലിയുടെ ചിത്രങ്ങൾ ഏറെ ഇഷ്ടത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VIRAT KOHLI, VIRAL PHOTOS, VIRAT AND FAMILY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360