SignIn
Kerala Kaumudi Online
Tuesday, 07 July 2026 8.34 AM IST

'നിയന്ത്രിക്കാൻ ഉത്തരവ് വേണം': മെലോനിയെ അപമാനിച്ച് ട്രംപ്

g

വാഷിംഗ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ അപമാനിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെലോനിക്ക് തന്നോട് കടുത്ത ആരാധനയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലെ ചിത്രത്തോടൊപ്പം 'നിയന്ത്രിക്കാൻ ഉത്തരവ് വേണ്ടിവരും' എന്ന ക്യാപ്ഷനും പോസ്റ്റ് ചെയ്തു.

ജൂണിൽ ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മെലോനി ട്രംപ്,ജർമ്മൻ ചാൻസലർ ഫ്രീഡ്രിക് മെർസ്,യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റണിയോ കോസ്റ്റ എന്നിവർക്കൊപ്പം നിന്ന് സംസാരിക്കുന്നതിന്റെ ചിത്രമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

നാറ്റോ ഉച്ചകോടി ഇന്ന് തുർക്കിയിലെ അങ്കാറയിൽ തുടങ്ങാനിരിക്കെയാണ് ട്രംപിന്റെ പ്രകോപനം. മെലോനിയും ട്രംപും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. അടുത്തിടെ ട്രംപ് മെലോനിക്കെതിരെ നടത്തിയ പ്രസ്താവനകൾ വിവാദം സൃഷ്ടിച്ചിരുന്നു.

ഫോട്ടോയുടെ പേരിൽ ഏറ്റുമുട്ടൽ

(ജൂണിൽ ഇരുവരും തമ്മിലുണ്ടായ പോര്)

 ട്രംപ് - ജി 7 ഉച്ചകോടിക്കിടെ തനിക്കൊപ്പം ഫോട്ടോ എടുക്കാൻ മെലോനി കെഞ്ചി. ഒന്നിച്ചുള്ള ഫോട്ടോയ്ക്കായി മെലോനി വീണ്ടും വീണ്ടും സമീപിച്ചു. പാവം തോന്നി അവർക്കൊപ്പം ഫോട്ടോയെടുക്കാൻ സമ്മതിച്ചു. മെലോനിക്ക് ഇറ്റലിയിലുള്ള ജനപ്രീതിയുടെ നിലവാരം തീരെ മോശം

 മെലോനി - പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചത്. താനോ ഇറ്റലിയോ ആർക്കും മുന്നിൽ കെഞ്ചാറില്ല. ട്രംപ് തന്റെ പ്രശസ്തിയുടെ കാര്യം ആലോചിച്ച് ആശങ്കപ്പെടേണ്ട. സ്വന്തം കാര്യത്തിൽ ശ്രദ്ധിച്ചാൽ മതി. പ്രകോപനമില്ലാതെയുള്ള ട്രംപിന്റെ നിരന്തര ആക്രമണങ്ങൾ അർത്ഥശൂന്യമാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360