SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.44 AM IST

100 ദിവസം കൊണ്ട് നിർമ്മിച്ച 'ഉഗ്രം'റൈഫിൾ കേന്ദ്ര സേനയ്‌ക്ക്

l

ന്യൂഡൽഹി: വെറും 100 ദിവസം കൊണ്ട് തദ്ദേശീയമായി നിർമ്മിച്ച് റെക്കാഡിട്ട 'ഉഗ്രം റൈഫിൾ' ഉടൻ കേന്ദ്ര സേനകൾക്ക് നൽകിത്തുടങ്ങി. ഡി.ആർ.ഡി.ഒ വികസിപ്പിച്ച റൈഫിൾ തെലങ്കാന ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ദ്വിപ ഡിഫൻസിലാണ് നിർമ്മിച്ചത്.

ആർമി ജനറൽ സ്റ്റാഫ് ക്വാളിറ്റേറ്റീവ് റിക്വയർമെന്റ് പരീക്ഷണങ്ങൾ, വിവിധ കാലാവസ്ഥകളിലെ ട്രയൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ തുടങ്ങിയ കടമ്പകൾ കടന്നാണ് റൈഫിൾ സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എൻ.എസ്.ജി തുടങ്ങിയവയുടെ ഭാഗമാകുന്നത്.

ആധുനിക ഗ്യാസ്-ഓപ്പറേറ്റഡ് റൊട്ടേറ്റിംഗ് ബോൾട്ട് സംവിധാനത്തിലാണ് പ്രവർത്തനം. 500 മീറ്റർ പ്രഹര ശേഷിയുണ്ട്. ഭാരം നാല് കിലോയിൽ താഴെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360