SignIn
Kerala Kaumudi Online
Thursday, 25 June 2026 10.12 PM IST

വീണ്ടും യുദ്ധഭീതിക്കിടെ ഹോർമുസ് കടക്കാൻ സർവ്ശക്തി; സൂപ്പർ ടാങ്കറിലുള്ളത് ഇന്ത്യയിലേക്കുള്ള 45,000 ടൺ എൽപിജി

READ ENGLISH VERSION

tanker

ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധഭീതി നിലനിൽക്കെ ഇന്ത്യയ്ക്ക് വേണ്ടിയുള്ള സൂപ്പർ ടാങ്കർ ഹോർമുസ് കടലിടുക്കിൽ. 45,000 ടൺ എൽപിജി വഹിക്കുന്ന സർവ്ശക്തി എന്ന ടാങ്കർ, ഗൾഫ് ഓഫ് ഒമാനിലേക്ക് ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുന്നതായാണ് റിപ്പോർട്ട്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള കൂറ്റൻ ടാങ്കറാണ് നിർണായക നീക്കം നടത്തുന്നത്. ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. 'ദേഷ് ഗരിമ' എന്ന മറ്റൊരു ടാങ്കർ സിഗ്നലുകൾ ഓഫ് ചെയ്ത് സുരക്ഷിതമായി കടലിടുക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്.

ഇറാനുമായുള്ള സംഘർഷാവസ്ഥയ്ക്കിടയിലും, ചില ഇന്ത്യൻ കപ്പലുകൾക്ക് ഈ മേഖലയിലൂടെ കടന്നുപോകാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, ഇന്ത്യൻ ടാങ്കറുകൾ കടുത്ത ജാഗ്രതയോടെയാണ് ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, LPG, HORMUZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360