
റോം: ലിയോ പതിനാലാമൻ മാർപാപ്പയുടെ ശ്വാസകോശത്തിലെ ചെറിയ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വിജയം. റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. ഒരാഴ്ച ആശുപത്രിയിൽ തുടരേണ്ടി വരും. ഈമാസം 20 വരെയുള്ള അദ്ദേഹത്തിന്റെ പൊതുപരിപാടികൾ റദ്ദാക്കി. ഞായറാഴ്ച 71കാരനായ മാർപാപ്പ തന്നെ ശസ്ത്രക്രിയയെ പറ്റി വെളിപ്പെടുത്തിയിരുന്നു. മുഴ വളരെ പ്രാരംഭ ഘട്ടത്തിലാണെന്നും ഒരു പ്രത്യേക ഭാഗത്ത് മാത്രം പരിമിതമാണെന്നും വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |