SignIn
Kerala Kaumudi Online
Wednesday, 14 October 2026 8.58 AM IST

ലിയോ പതിന്നാലാമൻ മാർപ്പാപ്പയ്‌ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ശ്വാസകോശത്തിൽ കണ്ടെത്തിയ മുഴ ശസ്‌ത്രക്രിയയിലൂടെ നീക്കി

pope-leo
ലിയോ മാർപ്പാപ്പ

റോം: ലിയോ പതിന്നാലാമൻ മാർപ്പാപ്പയ്‌ക്ക് ശ്വാസകോശ ക്യാൻസർ സ്ഥിരീകരിച്ചു. വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിനാണ് വാർത്ത പുറത്തുവിട്ടത്. ശ്വാസകോശത്തിൽ കണ്ടെത്തിയ മുഴ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു. അഡിനോകോർസിനോമ എന്ന ക്യാൻസറാണ് ശ്വാസകോശത്തെ ബാധിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി.

ശ്വാസകോശ ക്യാൻസറുകളിൽ ഏറ്റവും സാധാരണമായ വിഭാഗങ്ങളിലൊന്നാണ് പൾമണറി അ‌ഡിനോകാർസിനോമ. കണ്ടെത്തിയിട്ടുള്ളവയിൽ ഏകദേശം 40 ശതമാനവും ഈ വിഭാഗത്തിൽപ്പെടുന്നവയാണ്. ഇത്തരം ക്യാൻസർ മുഴകളുടെ വളർച്ചയും വ്യാപനവും താരതമ്യേന സാവധാനത്തിലായിരിക്കും. മാർപ്പാപ്പയുടെ കാര്യത്തിൽ പ്രാരംഭഘട്ടത്തിൽതന്നെ ക്യാൻസർ കണ്ടെത്തിയതിനാൽ രോഗമുക്തി വേഗത്തിലായിരിക്കുമെന്ന് അമേരിക്കൻ ലംഗ് അസോസിയേഷന്റെ ദേശീയ മെഡിക്കൽ വക്താവ് ഡോ ജുവാനിറ്റ മോറ പറഞ്ഞു.

English Summary

Pope Leo XIV has reportedly been diagnosed with lung cancer, specifically pulmonary adenocarcinoma. The tumor was surgically removed, and early detection is expected to improve his recovery prospects, according to a medical expert.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POPE LEO XIV LUNG CANCER, DIGNOSIS CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360