
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ വിവിധ പ്രദേശങ്ങൾക്ക് ചൈന തുടർച്ചയായി പേരുകൾ നൽകുന്നതിന് ഇന്ത്യയുടെ മറുപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അരുണാചൽ സർക്കാരുമായി ചേർന്ന് അതിർത്തി മേഖലയിലെ 27 സ്ഥലങ്ങൾക്ക് പേരുകൾ പ്രഖ്യാപിച്ചു. ഇവ സർവേ ഒഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടങ്ങളിലും രേഖകളിലും ഉൾപ്പെടുത്തും. ഗ്രാമങ്ങൾ, മലനിരകൾ, ജലസ്രോതസുകൾ എന്നിവയുൾപ്പെടുന്ന സ്ഥലങ്ങൾക്ക് പ്രാദേശിക ചരിത്രവും പാരമ്പര്യവും അടിസ്ഥാനമാക്കിയുള്ള പേരുകളാണ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |