SignIn
Kerala Kaumudi Online
Tuesday, 06 October 2026 8.24 AM IST

ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാക്ടീരിയ പുറത്തുചാടി, ഭീതിയിൽ റഷ്യ

s

മോസ്കോ: റഷ്യയിലെ സൈബീരിയയിൽ ന്യുമോണിക് പ്ലേഗ് ഭീതി. ഇർകുറ്റ്‌സ്‌ക് റിസേർച് ആന്റി പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സൈബീരിയ എന്ന ലാബിലെ ടെക്നീഷ്യനായ ഡാരിയ ഷിപിലോവ (28)​ ന്യുമോണിയ ബാധിച്ച് മരിച്ച പിന്നാലെ പ്രദേശത്ത് അധികൃതർ ക്വാറന്റൈൻ അടക്കം നടപടികൾ സ്വീകരിച്ചതോടെയാണിത്.

ഗവേഷണത്തിനിടെ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടി ഡാരിയയ്ക്ക് ന്യുമോണിക് പ്ലേഗ് പിടിപ്പെട്ടെന്നാണ് പ്രചരിക്കുന്നത്. സെപ്തംബർ 29ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡാരിയ,​ വെള്ളിയാഴ്ച മരിച്ചു.

അതേസമയം,​ ഡാരിയയുടെ മരണം പ്ലേഗ് മൂലമാണെന്ന് റഷ്യയുടെ ഔദ്യോഗിക ആരോഗ്യ ഏജൻസി സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക പരിശോധനയിൽ അത്തരം സൂചന ലഭിച്ചിട്ടില്ല. ലാബിൽ സുരക്ഷാ ലംഘനമുണ്ടായോ എന്നറിയാൻ അധികൃതർ അന്വേഷണം തുടങ്ങി.

ആശുപത്രികൾ

അടച്ചു

 ഡാരിയയുമായി സമ്പർക്കത്തിൽ വന്ന 200 ഓളം പേർ ക്വാറന്റൈനിൽ

 ഇർകുറ്റ്‌സ്‌കിൽ അഞ്ചോളം ആശുപത്രികളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയെന്ന് വിവരം. പുതിയ രോഗികൾക്ക് പ്രവേശനമില്ല. നിലവിലുള്ളവരെ പുറത്തേക്ക് വിടില്ല

 വ്യാവസായിക കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കി

 ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നെന്നും യു.എസിന്റെ സി.ഡി.സി (സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ)​


അപകടകാരി


 ന്യുമോണിക് പ്ലേഗ് 'യെർസീനിയ പെസ്റ്റിസ് ' ബാക്ടീരിയ മൂലമുണ്ടാകുന്നു. പ്ലേഗിന്റെ മൂന്ന് രൂപങ്ങളിൽ ഒന്ന്. ഏറ്റവും അപകടകാരി. ബ്യൂബോണിക് പ്ലേഗ് (ലിംഫ് നോഡിനെ ബാധിക്കും)​, സെപ്റ്റിസീമിക് പ്ലേഗ് (രക്തത്തെ ബാധിക്കും)​ എന്നിവയാണ് മറ്റുള്ളവ

 ന്യുമോണിക് പ്ലേഗ് ശ്വാസകോശത്തെ ബാധിക്കും. ശ്വാസതടസം, ചുമ, നെഞ്ചുവേദന,​ തലവേദന തുടങ്ങിയ ലക്ഷണങ്ങൾ. മനുഷ്യർക്കിടെയിൽ പകരും. ചികിത്സിച്ചില്ലെങ്കിൽ മരണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360