SignIn
Kerala Kaumudi Online
Tuesday, 06 October 2026 8.33 AM IST

മോദി-പാർമെലിൻ കൂടിക്കാഴ്ച: ഇന്ത്യയിലേക്ക് കൂടുതൽ സ്വിസ് നിക്ഷേപം

f

ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്വിസ് കമ്പനികളുടെ നിക്ഷേപവും വ്യവസായ സഹകരണവും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളടക്കം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിനും. ഇന്ത്യ-സ്വിറ്റ്സർലൻഡ് സാമ്പത്തിക ബന്ധമടക്കം കൂടുതൽ ശക്തമാക്കും. ഇന്നലെ ന്യൂഡ‌ൽഹിയിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതും ചർച്ചയായി. ഇന്ത്യയും യൂറോപ്യൻ സ്വതന്ത്രവ്യാപാര കൂട്ടായ്മയും (ഇ.എഫ്.ടി.എ) തമ്മിലുള്ള സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ വന്ന് ഒരു വർഷം തികയുന്ന വേളയിലാണ് പാർമെലിന്റെ ഇന്ത്യാ സന്ദർശനം.

കരാറിന്റെ ഭാഗമായി അടുത്ത 15 വർഷത്തിനിടെ ഇന്ത്യയിൽ 100 ബില്യൺ ഡോളർ നിക്ഷേപിക്കാമെന്ന് സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള ഇ.എഫ്.ടി.എ രാജ്യങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്. ഒക്ടോബർ ഏഴിന് നടക്കുന്ന ഇന്ത്യ-ഇ.എഫ്.ടി.എ ഉച്ചകോടിയിലും പാർമെലിൻ പങ്കെടുക്കും. നിക്ഷേപവും വ്യവസായ സഹകരണവും കൂടുതൽ ഉയർത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക്

കൂടുതൽ അവസരങ്ങൾ

വിദ്യാഭ്യാസം, ഗവേഷണം, നൂതന സാങ്കേതികവിദ്യ, തൊഴിലവസരങ്ങൾ എന്നിവയിൽ സഹകരണം ശക്തമാക്കും

ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും സ്വിറ്റ്സർലൻഡിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും

ഗതാഗത സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിൽ കരാറുകൾ ഒപ്പുവച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360